Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 2:10 pm

Menu

Published on October 12, 2015 at 11:19 am

ജീവിച്ചിരുന്നപ്പോള്‍ നോക്കാത്ത മക്കള്‍ക്ക് മരണ ശേഷം അച്ഛന്‍കൊടുത്ത കിടിലന്‍ പണി…!

father-take-savings

ബെയ്ജിങ്:മാതാപിതാക്കളുടെ സ്വത്തെല്ലാം കൈവശപ്പെടുത്തി അവരെ ഉപേക്ഷിക്കുന്ന എത്രയോ മക്കളെക്കുറിച്ച് നമ്മൾ വായിച്ചറിഞ്ഞിട്ടുണ്ട്.എന്നാൽ അച്ഛന്റെ സ്വത്തു സ്വന്തമാക്കി അച്ഛനെ ഉപേക്ഷിച്ച മക്കള്‍ക്ക് മരണശേഷം അച്ഛന്‍ കൊടുത്ത ഒരു കിടിലന്‍ പണി ഇതാ..

ചൈനയിലെ ജിയാന്‍ഗു പ്രവിശ്യയില്‍നിന്നുള്ള കര്‍ഷകന്‍ ടാവോ മുഴുവന്‍ സമ്പാദ്യത്തെയും തന്റെ മൃതശരീരത്തിനൊപ്പം സംസ്‌കരിച്ചാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.
ഒരു പ്രാദേശിയ ശ്മശാന സൂക്ഷിപ്പുകാരനായ യാന്‍ഗ് ലിന്‍ എന്നയാളില്‍നിന്നാണ് വാര്‍ത്ത ആദ്യം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ ടാവോയുടെ മൃതശരീരത്തിനൊപ്പം 33,052 യു.എസ് ഡോളര്‍ കത്തിയെരിഞ്ഞതായി കണ്ടെത്തി.

സംഭവത്തില്‍ ടാനുമായി അടുത്തബന്ധം പുലര്‍ത്തുന്നവര്‍ പറയുന്നതിങ്ങനെ: കര്‍ഷകനായ ടാവോ തന്റെ കൃഷിസ്ഥലങ്ങളുടെ മേല്‍നോട്ടം രണ്ട് മക്കള്‍ക്കുമായി നല്‍കിയശേഷം ദൂരെ ഒരു വാടക വീടെടുത്ത് താമസിച്ചുവരുകയായിരുന്നു.എന്നാല്‍ ആരോഗ്യം പൂര്‍ണമായും നശിച്ചതോടെ മക്കള്‍ക്കൊപ്പം നാട്ടില്‍ തിരിച്ചെത്തി ജീവിക്കാമെന്ന് ടാവോ വിശ്വസിച്ചു.തിരികെ നാട്ടിലെത്തിയെങ്കിലും ടാവോയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ രണ്ട് മക്കളും തയ്യാറായില്ല. ഇതില്‍ കുപിതനായ ടാവോ തിരികെ വാടകവീട്ടിലേക്ക് മടങ്ങി.മരിക്കുമ്പോള്‍ തന്റെ മുഴുവന്‍ സ്വത്തും തനിക്കൊപ്പം സംസ്‌കരിക്കണമെന്ന് ടാവോ സുഹൃത്തുക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മരണശേഷം ടാവോയുടെ സംസ്‌കാരം നടത്താന്‍ രണ്ടുമക്കളും ഒത്തുകൂടി. സംസ്‌കാരത്തിന് മിനിട്ടുകള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട ടാവോയുടെ സുഹൃത്തുക്കള്‍ 210,000 യുവാന്‍(33,052 യു.എസ് ഡോളര്‍) മൃതശരീരത്തിനൊപ്പം സംസ്‌കരിക്കുകയായിരുന്നു. ഈ അവസരത്തില്‍ മാത്രമാണ് തങ്ങളുടേതെന്ന് വിശ്വസിച്ചിരുന്ന എല്ലാ സമ്പത്തും പിതാവ് മരണത്തിനൊപ്പം കൊണ്ടുപോവുകയാണെന്ന് മക്കളിരുവരും തിരിച്ചറിഞ്ഞത്.

Loading...

Comments are closed.

More News