Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് 0.25 ശതമാനം ഉയര്‍ത്തി. പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തെന്ന് വിലയിരുത്തലിലാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചത്.നിലവില്‍ പലിശനിരക്ക് 0-0.25 ശതമാനമായിരുന്നു. ഇത് 0.25-0.50 ശതമാനമാകും. പലിശനിരക്ക് ഉയര്‍ത്തിയത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഓഹരി വിപണിക്കായിരിക്കും ഏറ്റവുംവലിയ തിരിച്ചടിയുണ്ടാവുക. ഇന്ത്യയില്‍നിന്ന് വിദേശനിക്ഷേപം ക്രമേണ പുറത്തേക്കൊഴുകാനുള്ള സാധ്യത ഏറെയാണ്. രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്. ഡോളറിന് ആവശ്യംകൂടുന്നത് രൂപയെ ദുര്‍ബലമാക്കും. ഡോളര്‍ വന്‍തോതില്‍ പിന്‍വലിക്കപ്പെടുന്നത് വിദേശ വ്യാപാരക്കമ്മിയുടെ നില കൂടുതല്‍ വഷളാക്കും. അതേസമയം, പലിശനിരക്ക് ഉയര്‍ത്തിയതിലൂടെ ക്രൂഡോയിലിന്‍െറ വില കുറയാന്‍ ഇടയുണ്ട്. അങ്ങനെവന്നാല്‍, ഡീസലിന്‍െറയും പെട്രോളിന്‍െറയും വില കുറയും.
Leave a Reply