Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വീടിനകത്ത് എല്ലാഴ്പ്പോഴും സന്തോഷവും സമാധാനവും ഉണ്ടാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ വീടിനകത്ത് നെഗറ്റിവ് എനർജി ഉണ്ടായാൽ അത് എല്ലാത്തിനെയും നശിപ്പിക്കും.നഗ്നനേത്രങ്ങൾ കൊണ്ട് നമുക്ക് കാണാൻ കഴിയില്ലെങ്കിലും നെഗറ്റിവ് എനർജി മൊത്തം കുടുംബാംഗങ്ങളുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.ഒരു പ്രത്യേക എനർജി നിങ്ങളെ നിയന്ത്രിക്കുകയും നിങ്ങളുടെ ശക്തി ചോർത്തിക്കളയുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെയാണ് നെഗറ്റിവ് എനർജി എന്ന് പറയുന്നത്. വീട്ടിലെ നെഗറ്റിവ് എനർജിയെ ഇല്ലാതാക്കാൻ കഴിയുന്ന ഒന്നാണ് പക്വാ കണ്ണാടി.ഫെങ്ങ്ഷൂയി ശാസ്ത്രശാഖയിലെ നിത്യതാരമായ ബഗുവാ(പക്വാ)കണ്ണാടി അഷ്ടകോണരൂപത്തിലുളള ഒരു പവിത്രദർപ്പണമാണ്.

അതിവിശേഷങ്ങളായ എട്ട് പവിത്രമുദകള് ആലേഖനം ചെയ്ത പക്വാ ദർപ്പണം പ്രപഞ്ചത്തിലെ സര്വൈശ്വര്യങ്ങളുടേയും ഉറവിടമായ പൊസിറ്റീവ് എനർജിയെ പ്രസരിപ്പിക്കാൻ സഹായിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. കോൺകേവ്, കോൺവെക്സ് ആകൃതിയിലുളള പക്വാദർപ്പണങ്ങളാണ് നിലവിലുളളത്. ഇതിൽ ആശുപത്രി, ജയിൽ, ഫാക്ടറി, ഒാഫീസ് തുടങ്ങി കൂടുതൽ ആളുകൾ ഉള്ള സ്ഥലങ്ങളിൽ കോൺവെക്സ് പക്വാ ദർപ്പണമാണ് കൂടുതൽ ഗുണം ചെയ്യുക. ഒരു കാരണവശാലും വീടിൻറെയോ സ്ഥാപനത്തിൻറെയോ ഉൾവശത്ത് പക്വാ ദർപ്പണം സ്ഥാപിക്കാൻ പാടില്ല. പ്രധാനവാതിലിലോ പിൻവാതിലിലോ മുകളിലായി വേണം ഇത് സ്ഥാപിക്കേണ്ടത്.

ചുവപ്പ്, ഗോൾഡൻ, പച്ച എന്നീ നിറങ്ങളിലാണ് പൊതുവെ ലോഹനിർമിതമായ പക്വാ ദർപ്പണങ്ങൾ കാണപ്പെടുന്നത്. ഇവയിൽ ചുവപ്പ് പ്രകാശപൂരിതമായ ജീവിതത്തേയും ഗോൾഡൻ ഉത്പാദനക്ഷമത, വളർച്ച, എന്നിവ ത്വരിതപ്പെടുത്താനും പച്ച ഊർജ്ജവും പ്രചോദനവും വർദ്ധിപ്പിക്കാനും സഹായിക്കുന്നു.പ്ലാസ്റ്റിക്, റബർ, തെർമോക്കോൾ, പേപ്പർ തുടങ്ങിയവയിൽ നിർമിച്ച പക്വാ ദർപ്പണങ്ങളും വിപണിയിൽ സുലഭമാണ് എന്നാൽ ഇവ പ്രതികൂലഫലങ്ങളായിരിക്കും ഉണ്ടാക്കുക.ദൃഢതയുളള മരത്തടികളിൽ നിര്മിച്ചതോ ലോഹങ്ങളിൽ നിർമ്മിച്ചതോ ആയ പക്വാ ദർപ്പണങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്.

Leave a Reply