Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഈ അടുത്തകാലത്തായി നമ്മുടെ നാട്ടില്‍ വിശ്വാസമേറിവരുന്ന ഒന്നാണ് ചൈനീസ് ഫെങ്ഷൂയി. നല്ല ഊര്‍ജ്ജങ്ങളെ പോഷിപ്പിക്കുന്നതിനും മോശമായ ഊര്‍ജ്ജങ്ങളെ ഉന്മൂലനം ചെയ്യുന്നതിനും ഉള്ള സാങ്കേതികവിദ്യയാണ് ഇതിനെ കണക്കാക്കുന്നത്.
ഇതെങ്ങനെ നടപ്പിലാക്കാനാകുമെന്ന് ഒരിക്കല്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ ദൗര്‍ഭാഗ്യങ്ങളില്‍ നിന്ന് രക്ഷനേടാനും നല്ല അന്തരീക്ഷത്തില്‍ നിന്ന് നേട്ടങ്ങള്‍ കൊയ്യാനും അനായാസം സാധിക്കുമെന്ന് പറയപ്പെടുന്നു.

അന്തരീക്ഷ ശുദ്ധീകരണ നടപടി വഴി വീട്ടിനുള്ളിലെ ഊര്‍ജ്ജത്തെ പുറത്തുനിന്നുള്ള നല്ല ഊര്‍ജ്ജത്തിന്റെ പ്രവാഹം വഴി ശുദ്ധമാക്കിയെടുക്കാന്‍ സാധിക്കും. ഇതിനായി സൂര്യന്റെ സൂര്യന്റെ പ്രകാശം വീടിനുള്ളില്‍ ലഭ്യമാകണം.
വീടിന്റെ എല്ലാ കതകുകളും, ജനാലകളും തുറന്നിടുക (അലമാരകളുടെ കതകുകളും അറകളും ഇതുപോലെ കുറച്ചുസമയം മാത്രം സൂക്ഷിക്കണം) മറ്റുള്ളവ കൂടുതല്‍ സമയം തുറന്നിടുക. ഫാനുകളും ലൈറ്റുകളും ഓണ്‍ ചെയ്യുക.
ടെലിവിഷന്‍, മ്യൂസിക് സിസ്റ്റവും നല്ലതുപോലെ പ്രവര്‍ത്തിക്കുക. ഇവ പുതിയ ‘യാങ്’ ഊര്‍ജ്ജം വീടിനുള്ളിലേക്ക് നല്‍കി അനുഗ്രഹിക്കും. നെയ്യ്വിളക്കും കത്തിച്ച് അന്തരീക്ഷം ശുദ്ധീകരിക്കുക. എല്ലാ മുറികളിലേക്കും നെയ്യ്വിളക്ക് കൊണ്ടുപോവുക. അപ്പോള്‍ മണി മുഴക്കിക്കൊണ്ടിരിക്കണം. ദിവസവും ഇങ്ങനെ അന്തരീക്ഷ ശുദ്ധീകരണം ചെയ്യുക.
വീടിനകത്ത് പൊടി പിടിച്ചിരിക്കുന്ന എല്ലാ ഭാഗങ്ങളും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഉപ്പുകല്ലിട്ട് ദിവസവും വീട് തുടച്ചു വൃത്തിയാക്കുകയും വേണം. വീടിന്റെ പരിസരത്തെ ചപ്പുചവറുകള്‍ തീയിട്ട് കത്തിച്ചു കളയുക.

ചൈനീസ് ഡ്രാഗണ്‍ വിജയത്തിന്റെയും സൗഭാഗ്യങ്ങളുടെയും ശക്തമായ പ്രതീകമായി ചൈനക്കാര്‍ കാണുന്നു. ദുഷ്ടശക്തിയില്‍നിന്നും സംരക്ഷണം നല്‍കുന്നതായി വിശ്വസിക്കുന്നു. നിഗൂഢതയുള്ള സര്‍പ്പരൂപത്തിലാണ് ഇതിനെ സാധാരണയായി അവതരിപ്പിച്ചിരിക്കുന്നത്.
ഈ സര്‍പ്പത്തിന്റെ ശരീരം ഭൂമി, ജലം, വായു എന്നിവയില്‍നിന്നുള്ള ഒന്‍പതുതരം വസ്തുക്കളെ പ്രതിനിധീകരിക്കുന്നു. ഒട്ടകത്തിന്റെ തല, മാനിന്റെ കൊമ്പ്, മുയലിന്റെ കണ്ണകള്‍, പശുവിന്റെ ചെവികള്‍, പാമ്പിന്റെ കഴുത്ത്, കുളമത്സ്യത്തിന്റെ ചെതുമ്പല്‍, തവളയുടെ വയറ്, പരുന്തിന്റെ കാലുകളും നഖങ്ങളും, പുലിയുടെ പാദങ്ങള്‍ എന്നിവയാണ്.
നഖങ്ങള്‍ക്കിടയില്‍ ഒരു പവിഴമുത്ത് പിടിച്ചിരിക്കുന്ന രീതിയിലാണ് ഈ ഡ്രാഗണ്‍. ചൈനക്കാരെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഒരാള്‍ ആഗ്രഹിക്കുന്ന അംഗീകാരവും അധികാരം, മികവ്, സമ്പത്ത്, സുരക്ഷിതത്വം തുടങ്ങിയ എല്ലാ നല്ല കാര്യങ്ങളെയും പ്രതിനിധീകരിക്കുന്ന ജന്തുവാണ് ഡ്രാഗണ്‍. അത്ഭുതമായി തോന്നാമെങ്കിലും ഫെങ്ഷൂയിയില്‍ ഡ്രാഗണ്‍ രൂപം ഉപയോഗിക്കപ്പെടുന്നതിന്റെ കാരണവും ഇതാണ്.
Leave a Reply