Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 8:11 am

Menu

Published on June 1, 2017 at 12:03 pm

സാമ്പത്തിക നേട്ടത്തിന് മണിഫ്രോഗ്

feng-shui-money-frog

ചൈനീസ് പ്രാചീന ശാസ്ത്രമായ ഫെങ്ങ്ഷൂയി വിശ്വാസ പ്രകാരം ഉടമസ്ഥന് അഭിവൃദ്ധിയും സമ്പത്തും നേട്ടങ്ങളും സമ്മാനിക്കുന്ന വിശ്വസ്ഥനാണ് ചൈനീസ് പുരാണങ്ങളില്‍ പുകഴ്ത്തിപ്പാടുന്ന മുക്കാലി തവളകള്‍.

വ്യത്യസ്തങ്ങളായ ഇരിപ്പിടങ്ങളില്‍ സ്വര്‍ണനാണയം കടിച്ചുപിടിച്ചിരിക്കുന്ന ചാന്‍ ചു എന്നറിയപ്പെടുന്ന മുക്കാലി തവളകള്‍ പൗര്‍ണമി നാളുകളില്‍ വിശേഷമായ അനുഗ്രഹം പൊഴിക്കുമെന്നും സാമ്പത്തിക പ്രതിസന്ധികളില്‍പ്പെട്ട് നട്ടം തിരിയുന്നവരെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുമെന്നുമാണ് വിശ്വാസം.

അഷ്ട ഐശ്വര്യങ്ങള്‍ പേറുന്ന ബഗുവാ (എട്ട് വശങ്ങളുള്ള ഫെങ്ങ്ഷൂയി ഉല്‍പ്പന്നം) പ്രതിനിധീകരിക്കുന്ന ഒന്‍പത് നക്ഷത്രങ്ങള്‍ ഇത്തരം മുക്കാലി തവളകള്‍ക്ക് ഊര്‍ജ്ജം പകരുന്നതായി ഫെങ്ങ്ഷൂയി അനുശാസിക്കുന്നു.

വജ്രകിരീടം ചൂടിയ എംപറര്‍ ഫ്രോഗ് സമാനതകളില്ലാത്ത ധനാഗമവും, സാമ്പത്തിക ഭദ്രതയും നല്‍കുന്നു. കച്ചവട സ്ഥാപനങ്ങളുടേയും, ഓഫീസുകളുടേയും ക്യാഷ് കൗണ്ടറില്‍ ഉപഭോക്താക്കളുടെ അഭിമുഖമായി പ്രതിഷ്ഠിച്ചിരിക്കുന്ന മണീ ഫ്രോഗുകള്‍ ധനാകര്‍ഷണത്തിനും, മികച്ച ബിസിനസിനും കാരണമാകുമെന്നാണ് വിശ്വാസം.

ദര്‍ശനമാത്രയില്‍ തന്നെ തവളയുടെ മൂന്നാമത്തെ കാല്‍ കാണുന്ന വിധത്തില്‍ വീട്ടിലോ ഓഫീസിലോ പ്രതിഷ്ഠിക്കണമെന്നാണ് ഫെങ്ഷൂയി അനുശാസിക്കുന്നത്. അപ്പോള്‍ ഫലം ഇരട്ടിയാകുമെന്നാണ് വയ്പ്പ്.

വ്യത്യസ്തങ്ങളായ ഒന്‍പത് മണി ഫ്രോഗുകളെ പ്രത്യേകദിശകളില്‍ ക്രമീകരിച്ച് എല്ലാവിധ സാമ്പത്തിക ചോര്‍ച്ചകളും നികത്തി സാമ്പത്തിക മുന്നേറ്റത്തെ സ്വാഗതം ചെയ്യാം. ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനും, സാമ്പത്തികോന്നമനത്തിനുമായി പുരാതനകാലം മുതല്‍ ഏഷ്യക്കാര്‍ ചാന്‍ ചുവിന്റെ സഹായം തേടിക്കൊണ്ടിരിക്കുന്നു.

ഫെങ്ഷൂയി ഡബിള്‍ മണി ഫ്രോഗ് വിത്ത് കോയിന്‍ ഓണ്‍ ജെംസ് എന്ന പ്രതിമ വടക്കുകിഴക്ക് മൂലയില്‍ വീടിനകത്ത് മുഖം വരുന്ന രീതിയില്‍ വയ്ക്കുന്നതും നല്ലതാണ്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News