Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:29 am

Menu

Published on December 6, 2013 at 12:10 pm

ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

ffk-from-friday-shabana-azmi-chief-guest

തിരുവനന്തപുരം:പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരിതെളിയും.കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറുമണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേള ഉദ്ഘാടനം ചെയ്യും.പ്രശസ്ത അഭിനേത്രി ശബാന ആസ്മി മുഖ്യാതിഥിയായിരിക്കും.മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍ പങ്കെടുക്കും.ചടങ്ങില്‍ പ്രസിദ്ധ സ്പാനിഷ് സംവിധായകന്‍ കാര്‍ലോ സോറയ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സമ്മാനിക്കും.ഉദ്ഘാടനശേഷം സിനിമയുടെ നൂറാം വര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിലൊരുക്കുന്ന പ്രത്യേക കലാപരിപാടി നടക്കും.ഉദ്ഘാടനച്ചടങ്ങിനുശേഷം ഇസ്രയേലി സംവിധായകന്‍ അമോസ് ഗിതായിയുടെ’അന -അറേബ്യ’പ്രദര്‍ശിപ്പിക്കും.എട്ടുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 12 വേദികളിലായി 64 രാജ്യങ്ങളില്‍ നിന്നുള്ള 211 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.ജനകീയ പങ്കാളിത്തത്താലും വിദേശ ചലച്ചിത്രകാരന്മാരുടെ പ്രിയപ്പെട്ട മേളയായും ഇതിനകം മാറിയ കേരളത്തിലെ ചലച്ചിത്രോത്സവത്തിന്‍െറ പ്രസക്തി ദേശീയ തലത്തില്‍ സജീവമായി എത്തിക്കാനുള്ള ശ്രമങ്ങളും ഈ വര്‍ഷത്തിന്‍െറ പ്രത്യേകതകളാണ്.മത്സര വിഭാഗം,ലോകസിനിമാ വിഭാഗം,കണ്‍ട്രിഫോക്കസ് വിഭാഗം,സമകാലിക ഇന്ത്യന്‍, മലയാളം സിനിമകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള എട്ട് ചിത്രങ്ങളാണ് മറ്റൊരു പ്രത്യേകത.’സ്ട്രീറ്റ് ഫിലിം മേക്കിങ് ഫ്രം ലാറ്റിന്‍ അമേരിക്ക’എന്നാണിതിന് പേരിട്ടിരിക്കുന്നത്.കണ്‍ട്രിഫോക്കസ് വിഭാഗത്തില്‍ ആഫ്രിക്കന്‍ ജീവിതത്തിന്‍െറ ഇരുളും വെളിച്ചവും അടങ്ങിയ നൈജീരിയയില്‍ നിന്നുള്ള ഏഴ് ചിത്രങ്ങളാണുള്ളത്.സമകാലിക ഏഷ്യന്‍ സിനിമാ വിഭാഗത്തില്‍ ആറ് ചിത്രങ്ങളും ഇന്ത്യന്‍ സിനിമ,മലയാളം സിനിമ, ടോപ്പ് ആങ്കിള്‍ ഇന്ത്യന്‍ സിനിമാ വിഭാഗം എന്നിവയില്‍ ഏഴ് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.നഗരത്തിലെ കലാഭവന്‍, കൈരളി,ശ്രീ,നിള,അതുല്യ,അഞ്ജലി,ശ്രീപദ്മനാഭ,ധന്യ,രമ്യ,ശ്രീവിശാഖ്,അജന്ത എന്നിങ്ങനെ 11 തിയേറ്ററുകളില്‍ രാവിലെ 8.45 മുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും.

Loading...

Leave a Reply

Your email address will not be published.

More News