Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂറിച്ച്:ഈവര്‍ഷത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ,ലയണല്‍ മെസി,ഫ്രാങ്ക് റിബേറി എന്നിവര്‍ രംഗത്ത്.ഫുട്ബോള്‍ പണ്ഡിതരും കോച്ചുമാരും മുന്‍ ക്യാപ്റ്റന്‍മാരും ചേര്‍ന്നാണ് അന്തിമപട്ടികയിലേക്കുള്ള താരങ്ങളെ തെരഞ്ഞെടുത്തത്.ഈ മൂന്നുപേരില്‍നിന്ന് ലോകത്തിലെ മികച്ച താരത്തെ ജനുവരി 13ന് പ്രഖ്യാപിക്കും.സൂറിച്ചില്‍വച്ചായിരിക്കും പ്രഖ്യാപനം.ജനുവരി 13ന് സൂറിചില്‍ നടക്കുന്ന താരരാവില്‍ 2013ലെ ലോകഫുട്ബാളറെ പ്രഖ്യാപിക്കും.ഫിഫ അംഗരാജ്യങ്ങളിലെ ക്യാപ്റ്റന്മാര്‍, കോച്ച്,ഫ്രഞ്ച് ഫുട്ബാള്‍ മാഗസിനായ ബാലണ്‍ ഡിഓര്‍ നിര്‍ദേശിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയിലെ വോട്ടെടുപ്പിലൂടെയാവും ലോകതാരത്തെ പ്രഖ്യാപിക്കുക.വനിതാ വിഭാഗത്തില്‍ നദിന്‍ ആങ്ജറര്‍ (ജര്‍മനി),മാര്‍ത (ബ്രസീല്‍),ആബി വാംബാഷ് (യു.എസ്.എ) എന്നിവര്‍ ഇടം നേടി.മികച്ച കോച്ചുമാരുടെ പട്ടികയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ മുന്‍ പരിശീലകന്‍ സര്‍ അലക്സ് ഫെര്‍ഗൂസന്‍, മുന്‍ ബയേണ മ്യൂണിക് കോച്ച് യുപ് ഹെയ്ന്‍കസ്,ബൊറൂസിയ ഡോര്‍ട്മുണ്ടിന്‍െറ യുഗന്‍ ക്ളോപ് എന്നിവര്‍ ഇടം നേടി.റയല്‍ മഡ്രിഡിന്‍െറ പൊന്‍താരം ഗാരെത് ബെയ്ല്‍,ആഴ്സനലിന്‍െറ മെസൂത് ഒസീല്‍,ചെല്‍സിയുടെ ഇഡന്‍ ഹസാഡ്,ലിവര്‍പൂളിന്‍െറ ലൂയിസ് സുവാരസ്,മാഞ്ചസ്റ്റര്‍ സിറ്റിയുടെ യായാ ടുറെ,യുനൈറ്റഡിന്‍െറ റോബിന്‍ വാന്‍പെഴ്സി എന്നിവരെ പിന്തള്ളിയാണ് മെസ്സി,ക്രിസ്റ്റ്യാനോ,റിബറി എന്നിവര്‍ അന്തിമ പോരാട്ടത്തിന് യോഗ്യരായത്.
Leave a Reply