Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:37 am

Menu

Published on November 28, 2013 at 1:29 pm

പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചതിന് പാകിസ്ഥാനില്‍ 56 അമ്മമാരെ കൊന്നു

fifty-six-women-have-been-killed-in-pakistan-for-giving-birth-to-a-girl

ഇസ്ലാമബാദ്:പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചതുകാരണം കഴിഞ്ഞവര്‍ഷം പാക്കിസ്ഥാനില്‍ കൊലപ്പെടുത്തിയത് 56 അമ്മമാരെന്ന് റിപ്പോർട്ട്.അയല്‍രാജ്യമായ പാകിസ്ഥാനിലാണ് പൈശാചികവും ക്രൂരവുമായ ഈ അരുംകൊലകള്‍ നടന്നത്.മനുഷ്യാവകാശ പ്രവര്‍ത്തകനായ ഐ എ റഹ്മാനാണ് ഇക്കാര്യം പറഞ്ഞത്.പെണ്‍കുഞ്ഞിന് ജന്മം കൊടുത്തു എന്ന കുറ്റത്താല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്ന നാട് ഒരു നല്ല ലക്ഷണമല്ല.സംസ്‌കാരമുള്ള ഒരു ജനതയായി ഇവരെ കാണാനാവില്ലെന്നും റഹ്മാൻ പറഞ്ഞു.ത്രീകള്‍ക്കെതിരെ പാകിസ്ഥാനില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് കയ്യും കണക്കുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2012 ജനുവരി മുതല്‍ 2013 സെപ്തംബര്‍ വരെയുള്ള കാലത്ത് 90 സ്ത്രീകളാണ് ആസിഡ് ആക്രമണത്തിന് ഇരകളായത്.72 പേര്‍ മറ്റ് പല രീതിയില്‍ തീപ്പിടിച്ചു.491 ഗാര്‍ഹിക പീഡനക്കേസുകള്‍ ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.അക്രമങ്ങള്‍ 835, കൂട്ടബലാത്സംഗങ്ങള്‍ 344 എന്നിങ്ങനെ പോകുന്നു പാകിസ്ഥാനിലെ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍.ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ ദിനംപ്രതി പീഡിപ്പിക്കപ്പെടുമ്പോളും കാര്യമായ നടപടികള്‍ ഇതിനെതിരെ ഉണ്ടാകുന്നില്ല.വിദ്യാഭ്യാസ രംഗത്തെ നിലവാരമില്ലായ്മയും രാജ്യത്ത് അതിക്രമങ്ങള്‍ കൂടുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.സ്വാതന്ത്ര്യം കിട്ടി 62 വര്‍ഷങ്ങള്‍ വേണ്ടിവന്നു നമുക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസിലാകാനെന്നത് കഷ്ടമാണ് എന്നും റഹ്മാന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News