Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോര് രൂക്ഷമാകുന്നു. ചീഫ്‌സെക്രട്ടറിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഒരു വിഭാഗം സീനിയർ ഐ എ എസ് ഉദ്ധ്യോഗസ്ഥർ രംഗത്തെത്തിയാതോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന കഥകളാണ്. അനധികൃതമായി സ്വന്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവും ചീഫ്‌സെക്രട്ടറിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ടോം ജോസ് രംഗത്തെത്തിയാതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഒരു കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയായ ഭരത്ഭൂഷണ്‍, ടോം ജോസിനോട് അതേക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ സിന്ദുദുര്‍ഗില്‍ 50 ഏക്കര്‍ ഭൂമി അനധികൃമായി വാങ്ങിയെന്നും ബിനാമി ഇടപാടുകളുണ്ടെന്നുമാണ് ടോം ജോസിനെതിരെയുളള ആരോപണം.ടോം ജോസിന്റെ സ്വന്തു വിവരങ്ങളില്‍ വിജിലന്‍സ് അന്വേക്ഷണത്തിന് ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുകയും ചെയ്തു. എന്നാല്‍ തെളിവുകളില്ലെന്നും അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടയില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുളള ചേരിപോര് രൂക്ഷമായ സാഹചര്യത്തിലാണ് ആരോപണങ്ങളില്‍ വിശദീകരണവും ചീഫ് സെക്രട്ടറിക്കെതിരെ ഒളിയമ്പുമായി ടോം ജോസ് രംഗത്ത് വന്നത്. ബാങ്കില്‍ നിന്ന് 1.23 കോടി രൂപ വായ്‌പെടുത്താണ് സിന്ദു ദുര്‍ഗിലെ ഭൂമി വാങ്ങിയത്. പലിശ നിരക്ക് ഉയര്‍ന്നതോടെ ഭാര്യപിതാവിന്റെയും സുഹൃത്തുകളുടേയും സഹായത്തോടെ കടം അടച്ച് തീര്‍ത്തു. എന്നാല്‍ വായ്പ അടച്ചതിനെതിരെ ചിലര്‍ മനപൂര്‍വ്വം ദൂരുഹത സൃഷ്ടിക്കുകയാണ്. 2010 ല്‍ ഭൂമി വാങ്ങിയതിന് ശേഷം സമര്‍പ്പിച്ച സ്വത്തു വിവരങ്ങളില്‍ ഭൂമി പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുളള ചേരിപോരിലില്‍ സ്വത്ത് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ടോം ജോസ് ആരോപിച്ചു.
രാജു നാരായണസ്വാമിയുടെ കാര്യത്തില്‍ മറ്റൊരു വിധത്തിലാണ് കാര്യങ്ങള്‍ സംഭവിച്ചത്. ഐ എ എസുകാരന് ഉണ്ടായിരിക്കേണ്ട കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് രാജു നാരായണസ്വാമിക്ക് ഇല്ല. തന്റെ വകുപ്പ് സെക്രട്ടറിയെക്കൊണ്ട് ക്രമവിരുദ്ധമായി കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിച്ച് മുഖ്യമന്ത്രിയെക്കൊണ്ട് ഒപ്പിടീക്കുന്നതിനുള്ള ശ്രമമാണ് രാജു നാരായണസ്വാമി നടത്തിയത്. ഇത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയ ചീഫ് സെക്രട്ടറി അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേതുടര്‍ന്ന് രാജു നാരായണസ്വാമിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഒപ്പിടാതെ ഒഴിവാക്കി. ഇത് രാജു നാരായണസ്വാമിയെ ഭരത്ഭൂഷണെതിരാക്കിമാറ്റി. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ ഐ എ എസുകാര്‍ക്കൊപ്പം ചേര്‍ന്ന രാജു നാരായണസ്വാമി, മൂന്നാര്‍ ഒഴിപ്പിക്കല്‍കാലത്ത് ചില റിസോര്‍ട്ടുകള്‍ ഒഴിപ്പിക്കാതിരിക്കാന്‍ അനധികൃതമായി ഇടപെട്ടതായി ആരോപിക്കുകയും ചെയ്തു. എന്നാല്‍ മൂന്നാര്‍ ഒഴിപ്പിക്കിലിന് പൂര്‍ണമായും ചുമതലവഹിച്ചത് സുരേഷ് കുമാര്‍ ആയിരുന്നുന്നു. അതിനുവേണ്ടിയുള്ള തീരുമാനങ്ങളും സുരേഷ് കമാറാണ് കൈക്കൊണ്ടത്. അന്ന് വനംവുകുപ്പ് സെക്രട്ടറിയായിരുന്ന ഭരത്ഭൂഷണെതിരെ സുരേഷ് കുമാര്‍പോലും ഉന്നയിക്കാത്ത ആരോപണം രാജു നാരായണ സ്വാമി ഉന്നയിച്ചതിലൂടെ അതിനു പിന്നിലുള്ളത് വ്യതിവിരോധമാണെന്ന് വ്യക്തമാണ്.മൂന്നാര്‍ ഒഴിപ്പിക്കലിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന സുരേഷ് കുമാര്‍ രംഗത്തെത്തിയതാണ് വി എസിനെതന്നെ ഐ എ എസുകാര്‍ക്കിടയിലെ തമ്മിലടിയിലേക്ക് എത്തിച്ചത്. പ്രൊമേഷനുവേണ്ടി ഒരു ഐ എ എസ് ഉദ്യോഗസ്ഥന് 90 ശതമാനം കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഉണ്ടായിരിക്കണമെന്നാണ് ചട്ടം. മുഖ്യമന്ത്രി, വകുപ്പ് സെക്രട്ടറി, ചീഫ്‌സെക്രട്ടറി എന്നിവരാണ് ഇതില്‍ ഒപ്പിടേണ്ടതും. എന്നാല്‍ സുരേഷ് കുമാറിന് ഉണ്ടായിരുന്നില്ല. പക്ഷേ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനു ശേഷം വി എസിനെക്കൊണ്ട് മുന്‍കൂര്‍ തീയതിവച്ച് സുരേഷ് കുമാര്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഒപ്പിട്ടു വാങ്ങുകയായിരുന്നു. അതും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിയും ഒപ്പിടേണ്ടിടത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ വി എസ് ഒപ്പിടുകയായിരുന്നു. ഇത് ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമാണെന്ന് കണ്ടെത്തിയ ചീഫ് സെക്രട്ടറി അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ തടഞ്ഞുവയ്ക്കപ്പെട്ടു, ഇതിനെതിരായ ഉത്തരവും ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചു. ഇതാകട്ടെ സുരേഷ്‌കുമാറിനൊപ്പം തന്റെ വിശ്വസ്തനെതിരെ നിലപാടു സ്വീകരിച്ച കാരണംകൊണ്ട് വി എസിനെയും ഭരത്ഭൂഷണെതിരെ രംഗത്തിറക്കാന്‍ പ്രേരിപ്പിച്ചു.
Leave a Reply