Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 11:43 am

Menu

Published on April 12, 2017 at 4:35 pm

ഈ കൊടും വേനലില്‍ വാഹനത്തില്‍ ഫുള്‍ടാങ്ക് ഇന്ധനം നിറയ്ക്കാമോ?

filling-full-tank-fuel-in-summer

വേനല്‍ ചൂട് ഏക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് പോയ്‌ക്കൊണ്ടിരിക്കുകയാണ്. അന്തരീക്ഷ താപനില ജീവജാലങ്ങളെയും മറ്റും പ്രതികൂലമായി ബാധിക്കുന്നതു പോലെ തന്നെ വാഹനങ്ങള്‍ക്കും ദോഷമാണ്.

കൂടുതല്‍ സമയം വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ നിറം മങ്ങാന്‍ സാധ്യതയുള്ളതിനൊപ്പം വൈപ്പര്‍, ഡോര്‍ ബീഡിങ്ങുകള്‍ എന്നിവയും തകരാറിലായേക്കാം. എന്നാല്‍ വേനല്‍ക്കാലത്ത് വാഹന ഉടമകളെ ഏറ്റവും കൂടുതല്‍ കുഴക്കുന്നത് തങ്ങളുടെ വാഹനത്തില്‍ ഫുള്‍ടാങ്ക് ഇന്ധനം നിറയ്ക്കാമോ എന്ന കാര്യമാണ്.

ചൂടു കൂടുതലുള്ള അന്തരീക്ഷത്തില്‍ വാഹനങ്ങളില്‍ ഫുള്‍ടാങ്ക് ഇന്ധനം നിറയ്ക്കരുതെന്നും വാഹനത്തിന് തീപിടുക്കുന്നതിന് അതു കാരണമാകുമെന്നുമുള്ള മുന്നറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാറുണ്ട്. എന്നാല്‍ ചൂടുള്ള സമയത്ത് വാഹനങ്ങളില്‍ ഫുള്‍ടാങ്ക് ഇന്ധനം നിറച്ചാലും യാതൊരു കുഴപ്പവും സംഭവിക്കില്ല. മാത്രമല്ല പകുതി ഇന്ധമുള്ളതിനെക്കാള്‍ സുരക്ഷിതമാണ് താനും.

വാഹന നിര്‍മാതാക്കള്‍ എല്ലാ ഘടകങ്ങളും പരിശോധിച്ചിട്ടാണ് ഓരോ മോഡലുകളും പുറത്തിറക്കുന്നത്. സുരക്ഷിതമല്ലത്ത വാഹനങ്ങള്‍ അവര്‍ പുറത്തിറക്കില്ല. വാഹനത്തില്‍ നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അതിനാല്‍ കമ്പനി നിര്‍ദേശിച്ചിരിക്കുന്ന പരമാവധി അളവില്‍ ഇന്ധനം ടാങ്കില്‍ നിറയ്ക്കുന്നത് പൂര്‍ണ്ണമായും സുരക്ഷിതമാണ്. അതിന് ചൂടുകാലമെന്നോ തണുപ്പു കാലമെന്നോ വ്യത്യാസമില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News