Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 1:31 am

Menu

Published on November 28, 2017 at 1:04 pm

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പുലിപിടുത്തക്കാരനും തേപ്പുകാരനുമാക്കുന്നതില്‍ അപാകത; സിനിമയ്ക്ക് സെന്‍സറിങ്ങ് വേണ്ടെന്നും അടൂര്‍

film-have-no-need-of-censoring-says-adoor

തിരുവനന്തപുരം: സെന്‍സറിങ്ങ് സിനിമയ്ക്ക് ആവശ്യമുള്ള ഘടകമല്ലെന്ന അഭിപ്രായവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പത്മാവതി പോലുള്ള സിനിമകള്‍ക്കെതിരെയുള്ള വിലക്കുകള്‍ ജനാധിപത്യവ്യവസ്ഥക്കു തന്നെ ഭീഷണിയാണെന്നും അടൂര്‍ ചൂണ്ടിക്കാട്ടി.

സിനിമാ നിരോധനത്തിനായി റൗഡിഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമക്കാരുടെ സംരക്ഷണത്തിനായിട്ടാണ് സെന്‍സര്‍ ബോര്‍ഡിന് രൂപം കൊടുത്തത്. സെന്‍സറിങ്ങ് കഴിഞ്ഞ സിനിമ കാണിക്കാതെ കോടതിയില്‍ പോകുന്നതും കോടതി പറഞ്ഞിട്ടും ചിത്രം പ്രദര്‍ശിപ്പിക്കാത്തതും വിരോധാഭാസമാണ്. എസ്. ദുര്‍ഗ്ഗ താന്‍ കണ്ട ചിത്രമാണെന്നും ഉള്ളടക്കത്തില്‍ വിവാദപരമായി ഒന്നും തന്നെ ഇല്ലെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയും മോഹന്‍ലാലും അഭിനയശേഷിയുള്ള നടന്‍മാരാണെന്നു പറഞ്ഞ അടൂര്‍, എന്നാല്‍ അവരെ പുലിയെ പിടിക്കാനും തേപ്പുകാരനാക്കാനും നിയോഗിക്കുന്നതില്‍ അപാകതയുണ്ടെന്നും ചൂണ്ടിക്കാട്ടി.

നടീനടന്‍മാരുടെ ശരീരഭാഷ കഥാപാത്രത്തിന് അനുയോജ്യമാകണം. കലാകാരന്‍മാര്‍ പ്രതികരണശേഷിയുള്ളവരാകണമെന്നും സ്വന്തം പ്രകടനത്തെയാണ് കലാകാരന്‍മാര്‍ ഭയപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നടന്‍, കേവലം അഭിനേതാവ് മാത്രമല്ല, സമൂഹത്തിന്റെ ഭാഗം കൂടിയാണ്. നല്ല സിനിമകള്‍ കാണാത്തവരെ ജൂറിയാക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും അടൂര്‍ അഭിപ്രായപ്പെട്ടു.

നിയമം കൊണ്ട് വഴിവിട്ട പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ല. സിനിമാ പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം ഉണ്ടാക്കുക എന്നത് അസാധ്യമാണ്. ബാഹുബലിയുടെ ‘കട്ടപ്പ’ പരസ്യം തെറ്റിദ്ധാരണാജനകമായിരുന്നെന്നും പ്രേക്ഷകരെ എത്രമാത്രം വിഡ്ഢിയാക്കാമോ അത്രമാത്രം പണം വാരാം എന്ന നിലയിലേക്ക് സിനിമ എത്തിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News