Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:15 am

Menu

Published on August 1, 2013 at 12:34 pm

ബലാത്സംഗക്കേസ് റദ്ദാക്കി:വിധി ആശ്വാസകരമാണെന്ന് തെറ്റയില്‍

fir-against-thettayil-revoked

കൊച്ചി: ലൈംഗീക പീഡനക്കേസില്‍ ജോസ് തെറ്റയില്‍ എം എല്‍ എ യ്‌ക്കെതിരായ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. തെറ്റയിലിനെതിരെ യുവതി നല്‍കിയ ബലാത്സംഗക്കേസ് നില്‍നല്‍ക്കുന്നതല്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഈ നടപടി. തനിക്കെതിരെ മാനഭംഗശ്രമം നടന്നതായാണ് യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാൽ മൂന്നുതവണയും യുവതിയുടെ കാറിലാണ് ജോസ് തെറ്റയില്‍ ഫ്ലാറ്റിലെത്തിയത്. ഇങ്ങനെ കൂട്ടിക്കൊണ്ടുവന്നശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ബലാത്സംഗമാണെന്ന വാദം അംഗീകരിക്കാനാവില്ല എന്ന് ഹൈക്കോടതി പറഞ്ഞു. പീഡനം നടന്നിട്ടില്ലെന്ന തെറ്റയിലിന്റെ വാദം ഹൈക്കോടതി ജഡ്ജ് പി ഭവദാസന്റെ സിംഗിള്‍ ബഞ്ച് അംഗീകരിച്ചു. ലൈംഗികപീഡനക്കേസുകളില്‍ എഫ്.ഐ.ആര്‍ റദ്ദാക്കുകയെന്ന അത്യപൂര്‍വമാണ്. അത്തരമൊരു അപൂര്‍വ നടപടിയാണ് ഇപ്പോള്‍ ഉണ്ടായതെന്ന് നിരീക്ഷിക്കപ്പെടുന്നു.ജൂണ്‍ 23 നാണ് ജോസ് തെറ്റയിലിനെതിരെ പരാതിയുമായി യുവതി രംഗത്ത് വന്നത്. മകനെ വിവാഹം കഴിച്ചുതരാമെന്ന് പറഞ്ഞ് എം.എല്‍.എ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. മകന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതായും പരാതിയിലുണ്ടായിരുന്നു. പീഡനം നടന്നതിനു തെളിവായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് വെബ് ക്യാമറയില്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങളും യുവതി പുറത്തുവിട്ടിരുന്നു.

കോടതിയിലുള്ള വിശ്വാസം ഉറപ്പിക്കുന്ന ഈ വിധി ആശ്വാസകരമാണെന്ന് ജോസ് തെറ്റയില്‍ എം എല്‍ എ പറഞ്ഞു. സത്യവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. അതവര്‍ക്ക് ബോധ്യപ്പെടട്ടേയെന്നാണ് പ്രാര്‍ത്ഥന. പൊതുപ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കോടതി വിധി അറിഞ്ഞശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News