Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അബുദാബി: അബുദാബിയിലെ മുസഫ ഇന്‍ഡട്രിയല്‍ ഏരിയയില്‍ വന്‍ തീപിടിത്തം.15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ഷെയ്ഖ് ഖലീഫ് ആശുപത്രിയില്‍ ചികിത്സയിലാണ്.. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീപിടുത്തം ഉണ്ടായത് . മരിച്ചവരെല്ലാം ബംഗ്ലാദേശ്, പാകിസ്ഥാന്‍ പൗരന്മാരാണ്. മുസഫ ഇന്റസ്ട്രിയല്‍ ഏരിയ ഒന്നില്‍ സര്‍ക്കിള്‍ ഏഴിനടുത്ത് ഒരു സ്‌പെയര്‍ പാര്‍ട്ട്‌സ് വില്‍പ്പന കട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. ഈ കെട്ടിടത്തിന് മുകളില്‍ താമസിക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചവരെല്ലാം.വൈദ്യുതി ലൈനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Leave a Reply