വയനാട് ബാണാസുര മലയില്‍ കാട്ടുതീ പടർന്നു.. fire at wayanad banasura hills

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 1, 2022 4:00 pm

Menu

Published on February 25, 2019 at 10:21 am

വയനാട് ബാണാസുര മലയില്‍ കാട്ടുതീ പടർന്നു..

fire-at-wayanad-banasura-hills

കൽപറ്റ: ബാണാസുര മലയിലുണ്ടായ കാട്ടുതീ പടരുന്നു. വനം വകുപ്പ് ഉദ്യോഗസ്‌ഥരും അഗ്നിശമനയൂണിറ്റുകളും തീ അണച്ചു. അതേസമയം വയനാട് വന്യജീവി സങ്കേതത്തിലെ തീ നിയന്ത്രണ വിധേയമായി. ബാണാസുര മലയിൽ കഴിഞ്ഞ രണ്ടു ദിവസമായി പലയിടത്തും കാട്ടുതീ ഉണ്ട്.

മലയിലെ വാളാരംകുന്ന് മേഖലയിലാണ് ആദ്യം അഗ്നിബാധ ഉണ്ടായത്. തുടർന്നു കാട്ടുതീ കാപ്പിക്കളം കുറ്റിയാംവയലിലേക്കും പടര്‍ന്നു. തീ ആളിക്കത്തുന്നതിനാൽ പ്രതിരോധ സംവിധാനങ്ങൾക്ക് അടുക്കാൻ പ്രയാസമാണ്. ശക്തമായ കാറ്റും ഉണ്ട്. വനം ചൂട് കാരണം ഉണങ്ങിയതും തീ പടരാൻ കാരണമാകുന്നുണ്ട്. എന്നാൽ മുകൾ ഭാഗത്തുള്ള തീ താഴ്‌വരകളിലേക്കു വ്യാപിച്ചിട്ടില്ല. ഹെക്ടര്‍ കണക്കിനു വനം കത്തിനശിച്ചു എന്നാണു കരുതുന്നത്. തീ അണയ്ക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണു വനം വകുപ്പ്.

കല്‍പറ്റയില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തി. അതേസമയം വയനാട് വന്യജീവി സങ്കേതത്തിലുണ്ടായ തീ നിയന്ത്രണവിധേയമായി. കുറിച്യാട് റേഞ്ചിലെ വടക്കനാട് മേഖലയിലായിരുന്നു കഴിഞ്ഞ ദിവസം കാട്ടു തീ പടർന്നത്.

Loading...

More News