Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:50 am

Menu

Published on January 20, 2014 at 3:57 pm

ഇടപ്പള്ളി നന്തിലത്ത് ജി-മാര്‍ട്ടില്‍ വൻ തീപിടിത്തം;ലക്ഷങ്ങളുടെ നഷ്ടം

fire-attack-in-kochi-nandilath-g-mart

കൊച്ചി: കൊച്ചി ഇടപള്ളിയിലെ നന്തിലത്ത് ജിമാര്‍ട്ടിൻറെ ഷോറൂമില്‍ വന്‍ തീപിടിത്തം. ഷോറൂമിൻറെ ഗോഡൗണും രണ്ട് വാഹനങ്ങളും പൂര്‍ണമായി അഗ്‌നിക്കിരയായി.ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.എന്‍.എച്ച് 47 നോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നന്തിലത്ത് ജിമാര്‍ട്ടില്‍ തിങ്കളാഴ്ച ഉച്ചക്ക് 1.45ഓടെയാണ് തീ കണ്ടത്.ഗോഡൗണിനാണ് ആദ്യം തീപിടിച്ചത്. അവിടെ നിന്ന് ഷോറൂമിലേയ്ക്ക് പടരുകയായിരുന്നു.ഷോറൂമി മുന്‍ഭാഗത്താണ് കാര്യമായ നാശം ഉണ്ടായത്.പുറത്ത് നിര്‍ത്തിയിട്ടിരുന്നു ഒരു ഇന്നോവ പൂര്‍ണമായും എയ്‌സ് ഭാഗികമായും കത്തിനശിച്ചു.നാട്ടുകാരാണ് ആദ്യമെത്തി തീയണയ്ക്കാന്‍ ശ്രമിച്ചത്.പിന്നീട് അഗ്‌നിശമന സേനയുടെ ആറ് യൂണിറ്റെത്തി രണ്ട് മണിയോടെ തീ പൂര്‍ണമായി അണച്ചു.വിവരമറിയിച്ചിട്ടും ഫയര്‍ഫോഴ്സ് എത്താന്‍ വൈകിയത് തീ പടരാന്‍ കാരണമായതായി ആക്ഷേപമുണ്ട്.സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാന്‍ സമീപത്തുള്ളവരും കടക്കാരും ഏറെ പ്രയാസപ്പെട്ടു.തീ പിടിത്തത്തെ തുടര്‍ന്ന് എന്‍.എച്ച് 47ല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.ഇപ്പോഴും തീ നിയന്ത്രണവിധേയമാക്കിയിട്ടില്ല. ആളപായമൊന്നും ഇല്ല.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് വഴിവച്ചതെന്ന് കരുതുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News