Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്രബസാറില്‍ വന്‍ തീപിടിത്തം.ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. കൊപ്രബാസാര്‍ റോഡിലെ ആയിരക്കണക്കിന് ടണ്‍ കൊപ്ര സംഭരിച്ച പാണ്ട്യാലയിലെ ചേവിനാണ് തീപ്പിടിച്ചത്. കൊപ്രച്ചേവില്‍ സൂക്ഷിച്ചിരുന്ന കൊപ്രയില്‍ ഭൂരിഭാഗവും കത്തിനശിച്ചു. രാത്രിവൈകിയതിനാല്‍ ആളപായമുണ്ടായിട്ടില്ല.
രണ്ടുനില കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് അഗ്‌നിശമനസേനയില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ബീച്ച്, വെള്ളിമാട്കുന്ന്, മീഞ്ചന്ത എന്നിവിടങ്ങളില്‍ നിന്ന് ഏഴുയൂണിറ്റ് അഗ്‌നിശമനസേനാ വിഭാഗമെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാകാം തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
Leave a Reply