Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: ദുബായിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിൽ ഒന്നായ ടോര്‍ച്ച് സ്കൈ സ്ക്രാപ്പറിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് കെട്ടിടത്തിന്റെ അമ്പതാം നിലയിൽ തീപിടിത്തമുണ്ടായത്. ഈ കെട്ടിടത്തിന് ആകെ 79 നിലകളാണ് ഉള്ളത്. നാലു നിലകളിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീടത് മറ്റ് നിലകളിലേക്കും പടരുകയായിരുന്നു. തീപിടിത്തത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായോ, മരണപ്പെട്ടതായോ റിപ്പോർട്ടില്ല. ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ തീ വേഗത്തില്‍ പടര്‍ന്ന് 60 നിലകളിലും തീപിടുത്തമുണ്ടായതായാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിൽ താമസിക്കുന്ന നൂറ് കണക്കിന് ആളുകളെ ഇവിടെ നിന്നും ഒഴിപ്പിച്ചിരിക്കയാണ്. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.1105 അടി ഉയരവും 79 നിലകളുമുള്ള ടോര്‍ച്ച് ടവര്‍ ലോകത്തതിലെ തന്നെ ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നാണ്. 2011 ലായിരുന്നു താമസത്തിനായി ഈ കെട്ടിടം തുറന്ന് കൊടുത്തത്.
–
Leave a Reply