Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:24 am

Menu

Published on May 9, 2013 at 5:02 am

വലിയങ്ങാടിയില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

fire-in-valiyangadi-no-causalities

കോഴിക്കോട്: വലിയങ്ങാടി ഗണ്ണി സ്ട്രീറ്റില്‍ ബുധനാഴ്ച രാത്രി ചാക്കുകടകളില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടം. നാല് കടകള്‍ പൂര്‍ണമായും പത്തോളം കടകള്‍ ഭാഗികമായും കത്തിനശിച്ചു. ബുധനാഴ്ച രാത്രി 9.40ഓടെയാണ് തീ പടര്‍ന്നത്. ഒരു മണിക്കൂര്‍ 15 മിനിറ്റിനുശേഷമാണ് നിയന്ത്രണവിധേയമായത്. പത്തോളം യൂനിറ്റ് ഫയര്‍ഫോഴ്സ് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. ഇടുങ്ങിയ റോഡുവഴി ഫയര്‍ഫോഴ്സ് സ്ഥലത്തെത്താന്‍ വൈകിയതാണ് നാശനഷ്ടം കൂടാന്‍ കാരണം. റോഡില്‍ ട്രോളികള്‍ കൂട്ടിക്കെട്ടിയ നിലയിലുണ്ടായിരുന്നതാണ് ഫയര്‍ഫോഴ്സിന് സംഭവസ്ഥലത്തെത്താന്‍ തടസ്സമായത്.
ഷഹാബിന്‍െറ ഉടമസ്ഥതയിലുള്ള ഹലുവ ഗോഡൗണിലണ് ആദ്യം തീപിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പിന്നീട് കോയമോന്‍െറ ഉടമസ്ഥതയിലുള്ള ചാക്കുകടയിലേക്കും ഫൈസലിന്‍െറ ഉടമസ്ഥതയിലുള്ള ചാക്കുകടയിലേക്കും തീപടര്‍ന്നു. തൊട്ടടുത്തുള്ള ആര്‍.വി മില്‍സിന്‍െറ കാലിയായി കിടക്കുന്ന ഗോഡൗണിലേക്കും തീയെത്തി. കെട്ടിടത്തിനു പിറകിലെ വീടുകളിലുള്ളവരെ ഉടന്‍ ഒഴിപ്പിച്ചതിനാല്‍ അത്യാഹിതം ഒഴിവായി.
ആദ്യം ബീച്ചില്‍നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം കോര്‍ട്ട് റോഡ് വഴിയും പിന്നീട് മീഞ്ചന്തയില്‍നിന്നുള്ള ഫയര്‍ഫോഴ്സ് വലിയങ്ങാടി വഴിയും സ്ഥലത്തെത്തി. വാഹനങ്ങള്‍ക്ക് തിരിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍ ഹിമായത്ത് സ്കൂളിനു സമീപത്തെ പഴയപള്ളിയില്‍നിന്നാണ് ഫയര്‍ഫോഴ്സ് പിന്നീട് വെള്ളമെടുത്തത്. വെള്ളിമാട്കുന്ന്, മുക്കം എന്നിവിടങ്ങളില്‍നിന്നും ഫയര്‍ഫോഴ്സെത്തി. ബീച്ച് സ്റ്റേഷന്‍ ഓഫിസര്‍ ഇ.കെ. മോഹനന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.
സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍, അസി. കമീഷണര്‍ കെ.ആര്‍. പ്രേമചന്ദ്രന്‍, ടൗണ്‍ സി.ഐ അശ്റഫ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും സ്ഥലത്തെത്തി. സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് സ്ഥലത്തെത്തിയത്. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ തീയണക്കാന്‍ ഫയര്‍ഫോഴ്സിനെ സഹായിച്ചു.

Loading...

Leave a Reply

Your email address will not be published.

More News