Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എറണാകുളം: കേരളത്തെ ഒരു രാത്രി മുഴുവന്‍ മുഴുവന്‍ ഭീതിയിലാഴ്ത്തിയ തീഗോളം വന്ന് വീണത് എറാകുളം ജില്ലയിലെ വടക്കന്‍ പറവൂരിന് സമീപം കരമാല്ലൂരില്ലെന്ന് റിപ്പോർട്ട്.ഇവിടെയുള്ള നാല് സെന്റ് പുരയിടം പാടെ കത്തിനശിച്ചു.കരുമാല്ലൂര്‍ പുതുക്കാട് മാമ്പിള്ളിപ്പൊക്കത്ത് നീറിക്കോട് സ്വദേശി ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് കത്തിക്കരിഞ്ഞത്. പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തിരുവനന്തപുരത്തുനിന്ന് ദുരന്തനിവാരണ സേനയിലെ വിദഗ്ധരും സംഭവസ്ഥലത്ത് എത്തുന്നുണ്ട്.കരുമാല്ലൂരില്‍ തീപ്പിടത്തമുണ്ടായ സ്ഥലത്തിന് സമീപം ഉണ്ടായിരുന്ന കുട്ടികള്‍ തീഗോളം വരുന്നത് കണ്ടിരുന്നു. സെക്കന്‍ഡുകള്‍ മാത്രം കാണപ്പെട്ട തീഗോളത്തിന് പിന്നാലെ പറമ്പും പുരയിടവും കത്തുന്ന കാഴ്ചയാണ് കണ്ടത്. തുടര്‍ന്ന് വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ പത്രവാര്‍ത്ത കണ്ടപ്പോഴാണ് തീഗോളമാണോ വീണതെന്ന സംശയം പ്രദേശവാസികള്‍ക്കുണ്ടായത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ആകാശത്ത് അഗ്‌നിഗോളം പ്രത്യക്ഷപ്പെട്ടത്.
Leave a Reply