Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2026 3:30 pm

Menu

Published on March 12, 2015 at 10:18 am

സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ആകാശത്ത് വീണ്ടും തീഗോളം

fireball-sighted-again-in-kerala

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് വീണ്ടും തീഗോളം പ്രത്യക്ഷപ്പെട്ടു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ബുധനാഴ്ച രാത്രി തീഗോളം കണ്ടത്. മലപ്പുറത്ത് മാറഞ്ചേരിയിലെ കുമ്മിപ്പാലം കോള്‍പ്പടവിൽ രാത്രി 9 മണിയോടെ മീൻ പിടിക്കുന്നവരാണ് തീഗോളം കണ്ടത്. നീലയും ചുവപ്പും കലർന്ന നിറത്തിലായിരുന്നു തീഗോളം. ഇതിൻറെ പ്രകാശം ഒരുമിനിറ്റ് നേരം നീണ്ടു നിന്നു. കോഴിക്കോട് പയ്യോളിക്കടുത്ത് ഇരിങ്ങല്‍ എല്‍.പി.സ്‌കൂളിന് സമീപമാണ് തീഗോളം കണ്ടത്. ഇതിന് ഒരു ഫുഡ്ബോളിൻറെ വലുപ്പമുണ്ടായിരുന്നതായും നിമിഷങ്ങള്‍ക്കകം തന്നെ അത് കത്തിക്കരിഞ്ഞ് വീണതായും ദൃക്സാക്ഷികൾ പറയുന്നു.വയനാട് പുൽപ്പള്ളിക്കടുത്ത് രാത്രി 9 മണിയോടെയാണ് തീഗോളം കണ്ടത്. തീഗോളം പ്രത്യക്ഷപ്പെട്ടത് ജനങ്ങളില്‍ ആശങ്ക പരത്തിയെങ്കിലും നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ മാസം 27ന് തീഗോളം പ്രത്യക്ഷപ്പെട്ടപ്പോൾ വന്‍ ശബ്ദത്തോടെ കുലുക്കം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്രാവശ്യം അങ്ങനെയൊന്നും ഉണ്ടായിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News