Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 2:00 am

Menu

Published on September 15, 2015 at 10:00 am

ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ ആശുപത്രിയിലും

first-heart-transplant-in-kerala-medical-college

കോട്ടയം: സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണ് ശാസ്ത്രക്രിയ നടന്നത്. പത്തനംതിട്ട ചിറ്റാര്‍ സ്വദേശി വി.കെ പൊടിമോന്‍െറ ഹൃദയമാണ് മാറ്റിവെച്ചത്.മസ്തിഷ്ക മരണം സംഭവിച്ച കൊച്ചി ഏലൂര്‍ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ തെക്കുംമുട്ടത്ത് വിനയകുമാറിന്‍െറ ഹൃദയമാണ് ആരോഗ്യ വകുപ്പിന്‍െറ മൃതസഞ്ജീവനി പദ്ധതി പ്രകാരം പൊടിമോന് നല്‍കിയത്. കൂടാതെ വിനയകുമാറിന്‍െറ കരളും വൃക്കകളും നേത്രപടലങ്ങളും ദാനം ചെയ്തിട്ടുണ്ട്.കൊച്ചി ലൂര്‍ദ് ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി എട്ടു മണിക്ക് ആരംഭിച്ച ശസ്ത്രക്രിയയിലാണ് വിനയകുമാറിന്‍െറ ശരീരത്തില്‍ നിന്ന് ഹൃദയവും മറ്റ് അവയവങ്ങളും വേര്‍പ്പെടുത്തിയത്. പുലര്‍ച്ചെ 3.15ഓടെ പ്രത്യേക ആംബുലന്‍സില്‍ റോഡ് മാര്‍ഗം 4.30ന് ഹൃദയം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്‍െറ നേതൃത്വത്തില്‍ ശസ്ത്രക്രിയ ആരംഭിച്ചു.എട്ടു മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News