Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 8:20 am

Menu

Published on December 23, 2013 at 10:47 am

ലോകത്തിലെ ആദ്യ കൃത്രിമ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം

first-human-artificial-heart-transplant-performed-in-france

പാരീസ്: ലോകത്തിലെ ആദ്യത്തെ, കൃത്രിമ ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രക്രിയ ഫ്രാന്‍സില്‍ നടന്നു.പാരിസിലെ ജോര്‍ജസ് പോമ്പിഡോ ആശുപത്രിയിലാണ് വൈദ്യശാസ്ത്ര രംഗത്തെ കുതിച്ചുചട്ടത്തിന് തിരിതെളിയിച്ചേക്കാവുന്ന വിപ്ലവകരമായ ശാസ്ത്രകീയ നടന്നത്. 75 വയസുള്ളയാള്‍ക്കാണ് കൃത്രിമ ഹൃദയം വിജയകരമായി വച്ചുപിടിപ്പിച്ചത്. ഡോ. ക്രിസ്റ്യന്‍ ലട്രേമൂലിയുടെ നേതൃത്വത്തിലുള്ള പതിനാറംഗ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. ഈ ഹൃദയത്തിന്റെ സഹായത്തോടെ ഇയാള്‍ക്ക് അഞ്ചുവര്‍ഷം വരെ പ്രശ്നങ്ങളില്ലാതെ ജീവിക്കാന്‍ സാധിക്കും. ശസ്ത്രക്രിയ സുഗമമമായിരുന്നുവെന്നും രോഗിയ്ക്ക് ബോധംലഭിച്ചതായും,സംസാരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.വിവിധ ജൈവപദാര്‍ഥങ്ങളുപയോഗിച്ചാണ് ഹൃദയം സൃഷ്ടിച്ചത്.മരണാസന്നനായ രോഗിയിലാണ് കൃത്രിമഹൃദയം പിടിപ്പിച്ചതെന്ന് ശസ്ത്രക്രിയാസംഘത്തിലെ ഡോ. ക്രിസ്റ്റ്യന്‍ ലാത്രെമുലെ അറിയിച്ചു. രോഗിക്ക് ഇനി സാധാരണജീവിതം നയിക്കാനാവും. ശസ്ത്രക്രിയ സങ്കീര്‍ണമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 900 ഗ്രാം ഭാരമുള്ളതാണ് കൃത്രിമഹൃദയം. സാധാരണ ഹൃദയത്തിന്റെ മൂന്നിരട്ടി വരുമിത്. ഇതിലേക്ക് വേണ്ട ഊര്‍ജമെത്തുന്നത് ലിഥിയം ബാറ്ററി മുഖേനയാണ്. ഇത് ഒരു ബെല്‍റ്റില്‍ ശരീരത്തിന്റെ പുറത്ത് ധരിക്കണം. ദാതാവിനുവേണ്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ പരീക്ഷണവിജയം.ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. അലെയ്ന്‍ കാര്‍പെന്റിയര്‍, കാല്‍നൂറ്റാണ്ടായി ഈ രംഗത്ത് ഗവേഷണം നടത്തുകയാണ്. വരുംദിവസങ്ങളില്‍ ഇത്തരം കൂടുതല്‍ ശസ്ത്രക്രിയകള്‍ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News