Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗുവാഹതി: പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.. അസമിലെ 65ഉം മണ്ഡലങ്ങളിലും ബംഗാളിലെ പശ്ചിമ മിഡ്നാപൂർ, പുരുലിയ, ബങ്കുറ ജില്ലകളിലുള്ള 18 മണ്ഡലങ്ങളുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.ആകെ 539 സ്ഥാനാര്‍ഥികളാണ് ഇരു സംസ്ഥാനങ്ങളിലും ഇന്നു ജനവിധിതേടുന്നത്. പശ്ചിമബംഗാളിൽ ഇടതുപക്ഷ സഖ്യവും തൃണമൂൽ കോൺഗ്രസും തമ്മിലാണ് പ്രധാനപോരാട്ടം. അതേസമയം അസമിൽ ബി ജെ പിയും അസം ഗണപരിഷത്തും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും ഉൾപ്പെടുന്ന സഖ്യവും കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യവുമാണ് അസമിലെ പ്രധാനപോരാട്ടം. വോട്ടെടുപ്പിന് മുന്നോടിയായി വന്‍ സുരക്ഷയാണ് മണ്ഡലങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ആക്രമണ സാധ്യതയുള്ള മണ്ഡലങ്ങളില്‍ വൈകുന്നേരത്തിന് മുമ്പ് വോട്ടെടുപ്പ് അവസാനിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അസമിലെ 65 മണ്ഡലങ്ങളിലേക്കു മാത്രം 40,000 സുരക്ഷാഭടന്മാരെ വിന്യസിച്ചിട്ടുണ്ട്.
Leave a Reply