Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 7:19 pm

Menu

Published on September 25, 2014 at 3:13 pm

മംഗള്‍യാന്‍ പകര്‍ത്തിയ ചൊവ്വാ ഗ്രഹത്തിന്‍റെ പ്രഥമ ചിത്രം പുറത്ത് വിട്ടു

first-photo-of-mars-captured-by-indias-mangalyaan

കോഴിക്കോട് : ഇന്ത്യയുടെ ചൊവ്വാദൗത്യമായ ‘മംഗള്‍യാന്‍’ പകര്‍ത്തിയ ചൊവ്വാ ഗ്രഹത്തിന്‍റെ പ്രഥമ ചിത്രം ഐ.എസ്.ആര്‍.ഒ പുറത്തു വിട്ടു.മംഗള്‍യാന്‍ പകര്‍ത്തിയ പത്തോളം ചിത്രങ്ങളില്‍ ഒന്നു മാത്രമാണിത്. 7300 കിലോമീറ്റര്‍ ഉയരെ നിന്നുള്ള ചൊവ്വാപ്രതലത്തിന്റെ ചിത്രമാണ് പുറത്ത് വിട്ടിട്ടുള്ളത്.ബുധനാഴ്ച വൈകുന്നേരത്തോടെ ചൊവ്വയില്‍നിന്നുള്ള ദൃശ്യങ്ങള്‍ ഭൂമിയിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാൽ വ്യാഴാഴ്ച പകല്‍ 11.20 ഓടെയാണ് മംഗള്‍യാനില്‍നിന്നുള്ള ആദ്യചിത്രം ഐ.എസ്.ആര്‍.ഒ. അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തത്.വളരെ അകലെ നിന്നുള്ളതായതിനാൽ ചിത്രത്തിന് വ്യക്തത കുറവാണ്.ബുധനാഴ്ച രാവിലെ 7.17 നായിരുന്നു മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയത്.ഇതുവരെ ഒരു രാജ്യത്തിനും തങ്ങളുടെ ആദ്യദൗത്യം വിജയകരമായി ചൊവ്വയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.ഇന്ത്യയാണ് ഇപ്പോൾ പ്രഥമദൗത്യം ചൊവ്വയില്‍ എത്തിച്ച ഏക രാഷ്ട്രം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News