Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: ദല്‍ഹി കൂട്ടബലാല്‍സംഗക്കേസിലെ ആദ്യ വിധി ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ കാര്യത്തിലെ വിധിയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിക്കുന്നത്. കേസുമായി ബന്ധപ്പെട്ട വാദം പൂര്‍ത്തിയായി. പീഡനം നടക്കുന്ന സമയത്ത് പ്രതിക്ക് പതിനേഴ് വയസ്സായിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ആഴ്ച ജുവനൈല്‍ കോടതി കണ്ടത്തെിയിരുന്നു. ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ വച്ച് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ആറു പേരെയാണ് അറസ്റ്റു ചെയ്തത്. കൊല, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോവല്‍, കൊള്ള എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരില്‍ ചുമത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ ജനതപാര്‍ട്ടി ഡോ. സുബ്രഹ്മണ്യ സ്വാമി നല്‍കിയ ഹരജി നിലവിലുള്ളതിനാലാണ് വിധി മാറ്റിയതെന്ന് പ്രതിഭാഗം വക്കീല്‍ രാജേഷ് തിവാരി പറഞ്ഞു.
Leave a Reply