Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 8, 2026 12:54 pm

Menu

Published on July 4, 2014 at 3:09 pm

ലോകകപ്പ് ഫുട്‌ബോൾ : ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

first-world-cup-quarterfinal-match-today

റിയോ ഡി ജനീറോ: ലോകകപ്പ് ഫുട്‌ബോളിൻറെ  ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കുമാകും. 32 ടീമുകളുമായി തുടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ ഇനി ബാക്കിയുള്ളത് എട്ട് ടീമുകള്‍ മാത്രം .പ്രാഥമിക റൗണ്ടിലെ എട്ട് ഗ്രൂപ്പുകളില്‍നിന്ന് ജേതാക്കളായവര്‍തന്നെയാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നതെന്ന് സവിശേഷതയും ഇത്തവണത്തെ ലോകകപ്പിനുണ്ട്.ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് ആതിഥേയരായ ബ്രസീല്‍, അര്‍ജന്റീന, കൊളംബിയ, യൂറോപ്പില്‍ നിന്ന് നിലവിലെ റണ്ണേഴ്‌സപ്പായ ഹോളണ്ട്, ബെല്‍ജിയം, മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ്, ജര്‍മ്മനി, കോണ്‍കാകാഫ് മേഖലയില്‍ നിന്ന് കോസ്റ്ററിക്ക എന്നിവരാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുന്നത്.  ഇന്നത്തെ ആദ്യ മത്സരത്തില്‍ രണ്ട് മുന്‍ ലോകചാമ്പ്യന്മാരാണ് ഏറ്റുമുട്ടുന്നത്. ജര്‍മനിയും  ഫ്രാന്‍സും . രണ്ടാം ക്വാര്‍ട്ടറില്‍ ആതിഥേയരായ ബ്രസീല്‍, കൊളംബിയയെ നേരിടും.ഇന്ത്യന്‍ സമയം രാത്രി 9.30 നാണ് ആദ്യ മത്സരം നടക്കുക. ആതിഥേയരായ ബ്രസീലും കൊളമ്പിയയും തമ്മിലുള്ള രണ്ടാം മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 നാണ് നടക്കുക. 13ന് ഫൈനലും അരങ്ങേറുന്നതോടെ ലോകകപ്പിന്റെ ഇരുപതാമത് എഡിഷന് തിരശ്ശീല വീഴും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News