Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീലങ്ക: പടിഞ്ഞാറൻ ശ്രീലങ്കൻ ഗ്രാമ പ്രദേശങ്ങളിലാണ് ഈ അത്ഭുത മഴ പെയ്തത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്ക് രൂപംകൊണ്ട ന്യൂനമർദ്ദം മൂലം ശ്രീലങ്കയിലും മഴ തുടരുകയാണ്. ഇതിന്റെ ഭാഗമായി പെയ്ത മഴയില ആണ് ജീവനുള്ള മീനുകളെ കണ്ടെത്തിയത്. ഒരു ചെറിയ പ്രദേശത്ത് നിന്നുമാത്രം അമ്പത് കിലോയോളം മീനുകളെ ആണ് ലഭിച്ഛതെന്നാണ് BBC റിപ്പോർട്ട് ചെയ്തത്. മീനുകൾക്ക് അഞ്ച് മുതൽ എട്ട് സെന്റിമീറ്റർ വരെ വലുപ്പം ഉണ്ടായിരുന്നു. വീട്ടുമുറ്റത്തും പറമ്പിലൊമൊക്കെയായി വീണ മീനുകളെ ബക്കറ്റുകളിലും മറ്റും ശേഖരിച്ച നാട്ടുകാർ അവയെ കറി വെക്കാൻ ഉപയോഗിക്കുകയും ചെയ്തു. ശക്തമായ കാറ്റിൽ കടലിൽനിന്ന് വരുന്നവയാണ് ഇവയെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രം പറയുന്നത്. കടലിന്റെ ഉപരിതലത്തിൽ നിൽക്കുന്ന മീൻകൂട്ടങ്ങളെ ആകാശത്തേക്ക് ഉയർത്താൻ ചുഴലിക്കാറ്റിന് കഴിയും. മഴമേഘങ്ങൾക്കൊപ്പം നീങ്ങുന്ന അവ കിലോമീറ്ററുകൾ അകലെയാവും ചിലപ്പോൾ വീഴുക ചിലപ്പോൾ മഴയ്ക്കൊപ്പവും ഇവ വീഴാറുണ്ട് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നു. ഇത് ആദ്യമായല്ല ശ്രീലങ്കയിൽ മീൻ മഴയുണ്ടാകുന്നത്. 2012ലും ഇവർക്ക് ഇതുപോലെ മീൻ കിട്ടിയിരുന്നു. അന്ന് വീട്ടുമുറ്റത്തെത്തിയത് കൊഞ്ചുകളായിരുന്നു. ഇങ്ങനെ കാറ്റ് കൊണ്ടുപോകുന്നവയിൽ തവളകൾ അടക്കമുളളവ ഉണ്ടാകാറുണ്ട്.
–
കടപ്പാട് : BBC
Leave a Reply