Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്ന് സ്ഫോടക വസ്തുക്കളുമായി എത്തിയ മത്സ്യബന്ധനബോട്ട് ഗുജറാത്ത് തീരത്ത് പൊട്ടിത്തെറിച്ചു. പോര്‍ബന്ദര്‍ തീരത്താണ് സംഭവം. സംശയാസ്പദമെന്ന് തോന്നിച്ചതിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് ഒരു മണിക്കൂറോളം പിന്തുടര്‍ന്ന ബോട്ടാണ് പൊട്ടിത്തെറിച്ചത്.നാലുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് സൂചന. സ്‌ഫോടനം നടന്ന ഉടനെ ബോട്ട് പൂര്‍ണമായി കടലില്‍ മുങ്ങിപ്പോയി. ബോട്ടിന്റെ അവിശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.മുംബൈയിലേതിന് സമാനമായ ഭീകരാക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് സംശയിക്കുന്നുണ്ട്. ഗോവയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അഭ്യൂഹമുണ്ട്. 2008 നവംബര്‍ 26ന് മത്സ്യബന്ധനബോട്ടിലെത്തിയാണ് അജ്മല്‍ കസബും കൂട്ടരും മുംബൈയില്‍ ഭീകരാക്രമണം നടത്തിയത്.
Leave a Reply