Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:രത്‌നവ്യാപാരി ഹരിഹരവര്‍മ കൊലക്കേസിലെ അഞ്ച് പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. ജീവപര്യന്തത്തിന് പുറമേ പ്രതികൾ മൂന്ന് ലക്ഷം രൂപ പിഴയും അടയ്ക്കണം. തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് വിധി.തലശ്ശേരി സ്വദേശികളായ ജിതേഷ്, രഖില്‍, വടകര സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാഗേഷ്, കുടക് സ്വദേശി ജോസഫ് കാഞ്ഞിരംപാറ എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കേണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.കേസില്‍ ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കൊലപാതകം, കുറ്റകരമായ ഗൂഢാലോചന, കവര്‍ച്ചക്കായുള്ള കൊലപാതകം, കൃത്രിമ രേഖ ഉപയോഗിക്കല്‍, അശക്തനാക്കുന്ന രീതിയില്‍ ലഹരി പദാര്‍ത്ഥം ഉപയോഗിക്കുക, തെളിവ് നശിപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.ഹരിഹരവര്‍മ്മയുടെ സുഹൃത്തായ അഡ്വ. ഹരിദാസിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു.2012 ഡിസംബര്‍ 24-നാണ് രത്‌നവ്യാപാരത്തിനിടെ ഹരിഹരവര്‍മ്മ കൊല്ലപ്പെട്ടത്.രത്‌നവ്യാപാരിയായ ഹരിഹരവര്‍മ്മയെ വില പിടിപ്പുള്ള രത്‌നങ്ങള്‍ വാങ്ങാനെന്ന പേരില്‍ സുഹൃത്തായ അഡ്വ. ഹരിദാസിന്റെ മകളുടെ വീട്ടിലെത്തിയ സംഘം ക്‌ളോറോഫോം മണപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
Leave a Reply