Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 7:57 am

Menu

Published on February 3, 2014 at 3:47 pm

അനാശാസ്യം:കേരള കോണ്‍ഗ്രസ് നേതാവിൻറെ മകനടക്കം 5 പേർ പിടിയിൽ

five-arrested-under-immoral-trafficking

കോട്ടയം: വിദേശമലയാളിയുടെ വാടക വീട്  കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയ കോട്ടയത്തെ പ്രമുഖ നേതാവിൻറെ  മകനടക്കമുള്ള അഞ്ചംഗസംഘത്തെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു.കോട്ടയം തിരുവാര്‍പ്പ് സ്വദേശി ഷെമീര്‍ (25),പത്തനംതിട്ട പെരിങ്ങനാട് സ്വദേശി അമ്പിളി (35), ചിങ്ങവനം സ്വദേശി അനുടോമി (23), കൊല്ലം പത്തനാപുരം സ്വദേശി ഉഷ (27), കാരാപ്പുഴ സ്വദേശി സുമേഷ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 32,000 രൂപയും ഒരുകാറും ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.പിടിയിലായ ഷെമീര്‍ കേരള കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി അംഗമായ കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലറിൻറെ  മകനാണ്.സംഘത്തിലെ പ്രധാനികളായ അടൂര്‍ സ്വദേശി അജിത്കുമാര്‍, കൂരോപ്പട സ്വദേശി സജി എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. പിടിയിലായവരില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്നും ഡയറികളില്‍ നിന്നും ഉന്നതരുടെ പേരുവിവരങ്ങള്‍ കണ്ടെത്തിയതായാണ് വിവഒരാഴ്ച മുന്‍പ് അജികുമാറാണ് ഏറ്റുമാനൂരില്‍ വീട് വാടകയ്ക്ക് എടുത്തത്. ഷമീറിനെതിരെ നേരത്തെ കോട്ടയത്ത് നടന്ന അടിപിടി കേസുമായി ബന്ധപ്പെട്ട് വധശ്രമത്തിന് കേസ് നിലനില്‍ക്കുന്നുണ്ട്.കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന കര്‍ശനമാക്കിയതിനാലാണ് ഇവര്‍ ഏറ്റുമാനൂരിലേക്ക് താവളം മാറ്റാന്‍ കാരണമായതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News