Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബൊഗോട്ട: കൊളംബിയയിൽ ചെറുവിമാനം തകർന്ന് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. ബൊഗോട്ടയിൽ നിന്നും ബാഹിയ സോലാനോയിലേക്കു പോയ അമേരിക്കൻ നിർമ്മിത വിമാനമാണ് തകർന്നത്. ടോലിമയിലെ മാരിക്വിറ്റ വിമാനത്തവളത്തിനു സമീപത്തു വച്ചായിരുന്നു അപകടം. അപകടത്തില്‍ പെട്ട യാത്രക്കാരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അപകടത്തിനു മുമ്പ് വിമാനം അടിയന്തിരമായ തിരിച്ചിറക്കാന്‍ പൈലറ്റ് ആവശ്യപ്പെട്ടിരുന്നതായി ടോലിമ പോലീസ് മേധാവി നെല്‍സണ്‍ പറഞ്ഞു.
Leave a Reply