Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: വോളിബോള്‍ താരം ടോം ജോസഫ് ഉള്‍പ്പെടെ അഞ്ചു മലയാളിതാരങ്ങൾക്ക് അര്‍ജുന അവാര്‍ഡ്. ടോം ജോസഫിനെ കൂടാതെ അത്‌ലറ്റ് ടിന്റു ലൂക്കക്കും ബാസ്‌ക്കറ്റ് ബോള്‍താരം ഗീതു അന്നാ ജോസഫിനും തുഴച്ചില്‍ താരം സജി തോമസ്, ബാഡ്മിന്റണ്‍ താരം ദിജു എന്നിവര്‍ക്കാണ് അര്‍ജുന പുരസ്‌കാരം ലഭിച്ചത്.കഴിഞ്ഞ ഒമ്പതു തവണയും ടോം ജോസഫിന് പുരസ്‌കാരം നഷ്ടമായിരുന്നു. 13 രാജ്യാന്തര മെഡലുകൾ നേടിയിട്ടുളള തുഴച്ചിൽ താരമാണ് സജി തോമസ്. ആദ്യമായി ഇന്ത്യയിൽ നിന്നും വിദേശ ക്ലബിൽ കളിച്ച ബാസ്‌കറ്റ് ബോൾ താരമാണ് ഗീതു അന്നാ ജോസഫ്. ഇന്ത്യയ്ക്ക് വേണ്ടി നിരവധി മെഡലുകൾ നേടിയിട്ടുളള താരമാണ് ടിന്റൂലൂക്ക.വൈകിയെങ്കിലും അര്‍ജുന അവാര്‍ഡിന് തന്നെ പരിഗണിച്ചതില്‍ തനിക്ക് നന്ദിയുണ്ടെന്ന് ടോം ജോസഫ് പറഞ്ഞു. വോളിബോള്‍ അസോസിയേഷന്‍ തന്റെ പേര് അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ ദുരൂഹയുണ്ടെന്നും ടോം ജോസഫ് പറഞ്ഞു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവാണ് പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാന്‍.
Leave a Reply