Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 9:16 pm

Menu

Published on July 4, 2018 at 10:27 am

അഭിമന്യു വധം: അഞ്ച് പേര്‍ കൂടി കസ്റ്റഡിയില്‍

five-more-taken-in-custody-in-abhimanyu-murder-case

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊലപാതക കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ മീഡിയവണിന്. പ്രതികള്‍ക്ക് മേല്‍ അന്യായമായി സംഘം ചേരല്‍, കൊലപാതകം, വധശ്രമം, മാരകായുധങ്ങള്‍കൊണ്ട് മുറിവേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. ഫാറൂഖ്, ബിലാല്‍, റിയാസ് എന്നിവരാണ് റിമാന്‍ഡിലുള്ളത്.

പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കി. അപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

അതിനിടെ അഞ്ച് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം പള്ളുരുത്തിയില്‍ നിന്ന് മൂന്ന് പേരെയും തമ്മനത്ത് നിന്ന് രണ്ട് പേരെയുമാണ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News