Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്ക് കേരള വാഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അഞ്ച് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. പരീക്ഷാ നടപടികളില്‍ നിന്നാണ് വിലക്ക്.
ലക്ഷ്മി നായര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി ശുപാര്‍ശ ചെയ്തിരുന്നു. ലക്ഷ്മി നായര്‍ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചുവെന്നും അവരെ പരീക്ഷാ നടപടികളില്‍ നിന്ന് വിലക്കണമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
ഉപസമിതിയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് ഏകകണ്ഠമായി അംഗീകരിച്ചു. അഞ്ച് വര്‍ഷത്തേക്ക് ഇവരെ ഡീബാര്‍ ചെയ്യണമെന്നും കണ്‍വീനര്‍ ആവശ്യപ്പെട്ടിരുന്നു.
മാനേജ്‌മെന്റിനോട് സര്‍വകലാശാല ഇക്കാര്യം ആവശ്യപ്പെടണം, ഇന്റേണല്‍ മാര്‍ക്ക് നല്‍കിയത് പരിശോധിക്കണം, ഹാജര്‍രേഖ വിദ്യാര്‍ഥികളെ കാണിച്ച് ഒപ്പുവാങ്ങണം, മാസത്തിലൊരിക്കല്‍ ഇതു വിദ്യാര്‍ഥികളെ കാണിക്കണം, ഭാവി മരുമകളായ അനുരാധയെ ഇയര്‍ ഔട്ട് ആക്കണം എന്നീ ശുപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലക്ഷ്മി നായര്‍ സ്വജനപക്ഷപാതം കാട്ടിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ചില വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കൂട്ടി നല്‍കിയതായാണ് മറ്റൊരു കണ്ടെത്തല്‍.
കൂടാതെ ഭാവി മരുമകള്‍ അനുരാധ എന്ന വിദ്യാര്‍ഥിനിക്ക് ഇല്ലാത്ത ഹാജരും ഇന്റേണല്‍ മാര്‍ക്കും അനുവദിച്ചെന്നും 50 ശതമാനം പോലും ഹാജര്‍ നില ഇല്ലാതിരുന്നിട്ടും പരീക്ഷ എഴുതാനുള്ള അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനുരാധയുടെ പരീക്ഷാ ഫലം റദ്ദ് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
ഇന്റേണല്‍ മാര്‍ക്ക് അനുവദിക്കുന്നതിനുള്ള എല്ലാ അധികാരവും പ്രിന്‍സിപ്പലിനാണ്. അധ്യാപകര്‍ക്ക് ഇതിനുള്ള അധികാരം നല്‍കിയിട്ടില്ല. പലരുടേയും ഇന്റേണല്‍ മാര്‍ക്ക് പൂജ്യത്തില്‍ നിന്ന് 10 വരെയായതായും ഉപസമിതി കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സ്ഥാപിച്ച ക്യാമറകളില്‍ രണ്ടെണ്ണം സ്വകാര്യതയെ ബാധിക്കുന്നതാണെന്നും രോഗം വന്നവരെ ഹോസ്റ്റലില്‍ താമസിക്കാന്‍ അനുവദിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
Leave a Reply