Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡൽഹി : രാജ്യത്തെ നമ്പർ വണ്‍ ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്കാര്‍ട്ട് വെബ്സൈറ്റ് പൂട്ടാനൊരുങ്ങുന്നതായി റിപ്പോർട്ട് .മിന്ത്രയുടെ പാത പിന്തുടര്‍ന്ന് മൊബൈലില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഫ്ലിപ്കാര്‍ട്ടിന്റെ ശ്രമം.വരുന്ന സെപ്തംബര്‍ മുതല്‍ ഫ്ളിപ്കാര്‍ട്ടിന്റെ ആപ്ലിക്കേഷനിലൂടെ മാത്രമായിരിക്കും ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ലഭിക്കുക. ഫ്ലിപ്കാര്‍ട്ടിനു ലഭിക്കുന്ന ഇടപാടുകാരില്‍ 75 ശതമാനവും മൊബൈല്‍ ആപ്പിലൂടെ വരുന്നവരാണ്. ഇതു മുന്‍നിര്‍ത്തിയാണ് മൊബൈലില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കമ്പനിയുടെ തീരുമാനം. ഫ്ളിപ്കാര്‍ട്ടിലെത്തുന്ന മൊത്തം ഉപഭോക്താക്കളില്‍ 70-75 ശതമാനവും മൊബൈല്‍ വഴിയാണ്. ആപ്ലിക്കേഷന്‍ വഴി മാത്രമായി ഉപഭോക്താക്കളുടെ വരവ് നിയന്ത്രിക്കുന്നതിനൊപ്പം ആപ്പിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ഫ്ളിപ്കാര്‍ട്ടിന് പദ്ധതിയുണ്ട്.പ്രതിദിനം 10 ദശലക്ഷം ആളുകളാണു ഫ്ലിപ്കാര്‍ട്ട് വെബ്സൈറ്റ് സന്ദര്‍ശിക്കുന്നത്.മേയ് ഒന്നു മുതല്‍ മിന്ത്ര വെബ്സൈറ്റ് സേവനങ്ങള്‍ നിര്‍ത്തിയിരുന്നു. മിന്ത്രയുടെ ചുവടുമാറ്റം വിജയിച്ചതോടെയാണ് ഫ്ളിപ്കാര്‍ട്ടും ആപ്ലിക്കേഷന് പ്രാധാന്യം നല്‍കി വെബ് സൈറ്റ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Leave a Reply