Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 6:55 pm

Menu

Published on August 27, 2017 at 11:41 am

മഗ്രിഗര്‍ ചോരയൊലിപ്പിച്ച് കളം വിട്ടു; നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ മെയ്വെതര്‍ ചാമ്പ്യന്‍

floyd-mayweather-won-the-match-against-conor-mcgregor

ലാസ് വെഗാസ്: നൂറ്റാണ്ടിന്റെ ബോക്സിങ് പോരാട്ടത്തില്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരം കോണര്‍ മഗ്രിഗറിനെ ഇടിച്ചിട്ട് ഫ്‌ളോയിഡ് മെയ്വെതര്‍. ആദ്യ പ്രൊഫഷണല്‍ പോരാട്ടത്തിനിറങ്ങിയ മാഗ്രിഗറിനെതിരെ തന്റെ തുടര്‍ച്ചയായ അമ്പതാം ജയമാണ് മെയ്വെതര്‍ ആഘോഷിച്ചത്.

യു.എസിലെ ലാസ് വെഗാസില്‍ നടന്ന മത്സരത്തില്‍ ഗ്രിഗറിന്റെ മുഖം രക്തത്തില്‍ കുളിച്ചു. പത്തു റൗണ്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് മെയ്വെതറിന്റെ വിജയം. ഇതോടെ പ്രഫഷണല്‍ ബോക്‌സിങ്ങില്‍ തുടര്‍ച്ചയായ അന്‍പതു കളികളില്‍ ജയിച്ചെന്ന റെക്കോര്‍ഡ് മെയ്വെതറിനു സ്വന്തമായി.

മൂന്ന് മിനിറ്റ് വീതമുള്ള 12 റൗണ്ടുകളായാണ് മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ പത്താം റൗണ്ടില്‍ തന്നെ വിധി വന്നു. മെയ്വെതറിന്റെ തലങ്ങും വിലങ്ങുമുള്ള ഇടിയില്‍ ഗ്രിഗര്‍ ചോരയൊലിപ്പിച്ച് റിങ്ങിന് ചുറ്റുമുള്ള റോപ്പിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് റഫറി പോരാട്ടം അവസാനിപ്പിക്കാന്‍ പറഞ്ഞു.

ലോകം കണ്ട ഏറ്റവും മികച്ച ഡിഫന്‍സീവ് ബോക്സറാണ് മെയ്വെതര്‍. ലോക ബോക്സിങ് അസോസിയേഷന്റെയും ലോക ബോക്സിങ് കൗണ്‍സിലിങ്ങിന്റെയും കിരീടങ്ങള്‍ നേടിയ താരം. ലോകത്തെ ഏറ്റവുമധികം ആരാധകരും വിപണിമൂല്യവുമുള്ള ബോക്സിങ് താരം കൂടിയാണ് ഈ നാല്‍പ്പതുകാരന്‍.

അതേസമയം ഐറിഷുകാരനായ മഗ്രിഗര്‍ ലെയ്റ്റ്വെയ്റ്റ്, ഫെതര്‍ വെയ്റ്റ് വിഭാഗങ്ങളില്‍ ഒരേ സമയം ചാമ്പ്യനായിരുന്നു. ഫെതര്‍വെയ്റ്റ് ചാമ്പ്യന്‍ പട്ടം തുടര്‍ച്ചായ പത്ത് വര്‍ഷം കൈവശംവെച്ച ജോസ് ആള്‍ഡോയെ വെറും 13 സെക്കന്റിനുള്ളില്‍ ഗ്രിഗര്‍ ഇടിച്ചിട്ടിരുന്നു. എന്നാല്‍ ആ പോരാട്ടവീര്യം മെയ്വെതറിന് മുന്നില്‍ ആവര്‍ത്തിക്കാന്‍ ഗ്രിഗറിന് കഴിഞ്ഞില്ല.

പരസ്യവും സ്പോണ്‍സര്‍ഷിപ്പുമായി ഒറ്റ മത്സരം കൊണ്ട് ഏകദേശം നാലായിരും കോടി രൂപയാണ് ഈ പോരാട്ടത്തിന് വരുമാനം ലഭിച്ചത്. ഇതിന്റെ വലിയൊരു പങ്ക് ഇരുവര്‍ക്കുമാണ് ലഭിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News