Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 5:12 pm

Menu

Published on October 1, 2014 at 4:08 pm

സംസ്ഥാനത്ത് ഫ്ലെക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാൻ സർക്കാർ തീരുമാനം

flux-boards-banned-in-kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്ലെക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ചാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഫ്ലക്സുകളാണ് ആദ്യം നീക്കം ചെയ്യുക.നഗരസഭകളുടെയോ പഞ്ചായത്തുകളുടെയോ അംഗീകാരത്തോടെയല്ലാതെ സ്ഥാപിച്ചവ ഫ്ലെക്‌സുകളാണ് ഒഴിവാക്കുന്നത്. പ്ളാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാനും നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.റബറിന്‍െറ വിലയിടിവ് തടയാനായി സംസ്ഥാനത്ത് റോഡ് ടാറിങ്ങിന് റബര്‍ ബിറ്റുമിന്‍ ഉപയോഗിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News