Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ പൊതു ബജറ്റ് ഇന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക വളര്‍ച്ച മുന്നില്‍ കണ്ടുളള നടപടികള്‍ക്കായിരിക്കും ബജറ്റില്‍ മുന്‍ഗണനയെന്നാണ് സൂചന.നികുതിദായകര്‍ക്ക് ആശ്വാസമേകുന്ന ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാവും. നികുതിഘടനയില്‍ തന്നെ മാറ്റമുണ്ടാവും. ആരോഗ്യ ഇന്‍ഷ്വറന്‍സ് നിക്ഷേപങ്ങളുടെ നികുതി ഒഴിവ് പരിധി ഉയര്‍ത്തും. ലീവ് ട്രാവല്‍ അലവന്‍സ് വ്യാപിപ്പിക്കുക വഴി ഇതുവഴിയും നികുതി ഇളവ് അവകാശപ്പെടാന്‍ അനുവദിക്കും. സബ്സിഡികള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം തത്കാലം മന്ത്രി സ്വീകരിച്ചേക്കില്ല. തത്സ്ഥിതി തുടരാനാണു സാധ്യത. റെയ്ല്‍വേ ബജറ്റില്‍ യൂറിയയ്ക്കുള്ള ചരക്ക് കൂലി വര്‍ധിപ്പിച്ചത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യൂറിയ അടക്കം കര്‍ഷകര്‍ക്ക് നല്‍കുന്ന വളം സബ്സിഡികള്‍ വെട്ടിക്കുറച്ചാല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്നാണു കരുതുന്നത്.സ്വര്‍ണ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ സാധ്യതയുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലകുറവിന്റെ പ്രതിഫലനം ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മോഡിയുടെ സ്വപ്‌ന പദ്ധതിയായ മെയ്‌ക്ക് ഇന്‍ ഇന്ത്യ കാഴ്‌ചപ്പാടിന് ഊന്നല്‍ നല്‍കുന്നതിലൂടെ നിര്‍മാണ മേഖലയെ ശക്‌തിപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ കൊണ്ടുവരാനും ബജറ്റില്‍ നിര്‍ദേശങ്ങളുണ്ടാകും.
Leave a Reply