Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 2:20 am

Menu

Published on June 13, 2017 at 10:43 am

ഹിന്ദുത്വത്തെ അടുക്കളയുടെ മതമായി ചിത്രീകരിക്കരുതെന്ന് ആര്‍.എസ്.എസ് മുഖപത്രം

focus-on-development-not-cow-politics-panchajanya-rss

ന്യൂഡല്‍ഹി: ഹിന്ദുത്വത്തെ അടുക്കളയുടെ മതമായി ചിത്രീകരിക്കരുതെന്നും പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും ആര്‍.എസ്.എസ് മുഖപത്രം ‘പാഞ്ചജന്യ’.

പശുവിന്റെ പേരിലുള്ള അക്രമങ്ങളെ പിന്തുണയ്ക്കില്ല. ഇത്തരം അക്രമങ്ങളെ എന്നും തള്ളിപ്പറഞ്ഞിട്ടുണ്ട്. സ്വാമി വിവേകാനന്ദന്‍, ആര്‍.എസ്.എസ് സര്‍സംഘചാലക് എം.എസ്. ഗോള്‍വാള്‍ക്കര്‍ ഹിന്ദുത്വ നേതാവ് സവര്‍ക്കര്‍ എന്നിവരുടെ കൃതികള്‍ ഗോസംരക്ഷകര്‍ വായിക്കണമെന്നും മുഖപത്രത്തില്‍ പറയുന്നു.

അക്രമങ്ങള്‍ സര്‍ക്കാരിന്റെ വികസനശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നുവെന്നും മുഖപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിവാദ സംഭവങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ആര്‍.എസ്.എസ് ഈ വിഷയത്തില്‍ ഔദ്യോഗിക നിലപാട് വ്യക്തമാക്കുന്നത്.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാളക്കുട്ടിയെ പൊതുസ്ഥലത്ത് വെച്ച് കൊലപ്പെടുത്തിയ സംഭവവും ലേഖനത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. ഇത്തരം സംഭവങ്ങള്‍ അപലപനീയമാണ്. ഇന്ത്യയുടെ സംസ്‌കാരത്തിന് യോജിക്കുന്നതല്ല. സംഭവത്തില്‍ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.

മൃഗങ്ങളെ രാഷ്ട്രീയ പോരാട്ടത്തിന് ഉപയോഗിക്കുന്ന കോണ്‍ഗ്രസിനും കമ്യൂണിസ്റ്റുകാര്‍ക്കുമെതിരെ നടപടിവേണം. കശാപ്പ് ഇന്ത്യന്‍ സമൂഹത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും പറയുന്നു.

ഉത്തരേന്ത്യയിലെ ഭക്ഷണശീലങ്ങളും സംസ്‌കാരവും രാജ്യം മുഴുവന്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല. പശുക്കളെയും ക്ഷേത്രങ്ങളെയും നിരുത്തരവാദിത്തത്തോടെയാണ് ഹിന്ദുക്കള്‍ കൈകാര്യം ചെയ്യുന്നത്. ഗോരക്ഷ സര്‍ക്കാരിന്റെ ചുമതലയാണെന്ന മട്ടില്‍ ഒഴിഞ്ഞുമാറി നില്‍ക്കുകയും പശുക്കളെ ആരോഗ്യത്തോടെ സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്നവരാണ് ഹിന്ദുസമൂഹത്തിലെ കുറ്റക്കാരെന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്.

നമ്മുടെ പശുക്കളെ ഗുരുതരമായ വൈദ്യ ഇടപെടലുകള്‍ക്കു വിധേയമാക്കുകയും കന്നുകുട്ടികള്‍ക്കു മാതാവിന്റെ പാല്‍ നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഈ നിലപാടുകളാണ് തിരുത്തേണ്ടതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News