Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:22 am

Menu

Published on January 6, 2014 at 12:10 pm

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് ;വ്യോമഗതാഗതം താറുമാറായി

fog-hits-flights-trains-in-delhi

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിമാനസര്‍വീസുകള്‍ താറുമാറായി.ഇന്ദിരാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദൃശ്യപരിധി 50 മീറ്ററിലും കുറഞ്ഞതിനാല്‍ പുലര്‍ച്ചെ നാലുമണിവരെ വിമാനത്താവളം അടച്ചിട്ടു. വിമാനത്താവളം അടച്ചിട്ടത് 83 ഫൈ്ളറ്റുകളെ ബാധിച്ചു.13 അന്തരാഷ്ട്ര സര്‍വീസുകളും അഞ്ചു ആഭ്യന്തര സര്‍വീകളും ലാന്‍ഡ് ചെയ്യുന്നത് വൈകി.നാല് ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി.അന്തരാഷ്ട്ര സര്‍വീസ് നടത്തുന്ന 26 ഫൈ്ളറ്റുകളും ആഭ്യന്തര സര്‍വീസ് നടത്തുന്ന 14 വിമാനങ്ങളും പുറപ്പെടുന്നതിന് വൈകി.ഞായറാഴ്ച രാത്രിമുതല്‍ പുലര്‍ച്ചെവരെയുള്ള 27 സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.മൂടല്‍ മഞ്ഞ് ട്രെയിന്‍ ഗതാഗതത്തേയും ബാധിച്ചു.2010 നു ശേഷം ഏറ്റവും രൂക്ഷമായ തണുപ്പാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.7.8 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ താപനില.

Loading...

Leave a Reply

Your email address will not be published.

More News