Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 3:23 am

Menu

Published on May 12, 2017 at 12:46 pm

ഒരു നേരത്തെ വിശപ്പടക്കാന്‍ പോലുമില്ലാത്തവരുള്ളപ്പോള്‍ അന്നം പാഴാക്കരുത്

food-and-prosperity-traditional-rituals

ഗൃഹപ്രവേശന ദിവസത്തെ പ്രധാന ചടങ്ങാണു പാലു കാച്ചല്‍. അടുപ്പില്‍ വച്ച പുത്തന്‍കലത്തിലെ പാല്‍ തിളച്ചുമറിഞ്ഞ് പാത്രം കവിഞ്ഞ് അടുപ്പിലെ തീയില്‍ എത്തണം എന്നാണ് ആചാരം. അതായത് ആദ്യം ഉണ്ടാക്കിയ ഭക്ഷണസാധനം അഗ്‌നിദേവനു സമര്‍പ്പിക്കുന്നു എന്നതാണ് ഇതുകൊണ്ട് ഉദ്ദേശഇക്കുന്നത്.

അഗ്‌നിയെ ദേവനായി ആരാധിക്കുന്ന രീതി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. അഗ്‌നിയെ മാത്രമല്ല, പ്രകൃതിയിലെ എന്തിനെയും ആരാധിച്ചിരുന്നു പഴമക്കാര്‍.

പണ്ടുകാലത്ത് ദിവസവും വീട്ടില്‍ ചോറുണ്ടാക്കുമ്പോള്‍ പാകമായിക്കഴിഞ്ഞാല്‍ ഒരു വറ്റെടുത്ത് അടുപ്പില്‍ സമര്‍പ്പിക്കുന്ന രീതിയുണ്ടായിരുന്നു. അതുപോലെ, ഊണു കഴിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു വറ്റെടുത്ത് എല്ലാ കറിയിലും മുക്കി നിലത്തിടുന്ന ആചാരവും ചിലയിടങ്ങളില്‍ ഉണ്ടായിരുന്നു. ഭൂമിദേവിക്കുള്ള സമര്‍പ്പണമായിരുന്നു അത്.

നമുക്ക് അന്നം തരുന്ന ഭൂമിദേവിയെയും അഗ്‌നിദേവനെയുമൊക്കെ ആരാധിച്ച് അവര്‍ക്കു സമര്‍പ്പിച്ചതിനു ശേഷം മാത്രം നാം അനുഭവിക്കുക എന്നതായിരുന്നു ഇവകൊണ്ട് ഉദ്ദേശിച്ചിരുന്നത്.

എന്നാല്‍ കാലം മാറിയതോടെ ആഹാരം കഴിക്കുന്നതിനു മുന്‍പ് ഒരു വറ്റെടുത്ത് ആദരവോടെ ഭൂമിക്കു സമര്‍പ്പിക്കുന്ന ആചാരം തന്നെ ഇല്ലാതായി. നാം കടിച്ചുവലിച്ചതിന്റെ അവശിഷ്ടങ്ങള്‍ മണ്ണിലേക്ക് അലക്ഷ്യമായി വലിച്ചെറിയുകയെന്ന ദുരാചാരമാണ് ഇന്നു കാണാനുള്ളത്.

നാം കഴിക്കുന്ന ആഹാരത്തെപ്പോലും ദൈവമായി സങ്കല്‍പിച്ചവരാണു പഴമക്കാര്‍. അന്നമയമാണു നമ്മുടെ ശരീരമെന്ന് അവര്‍ക്കറിയാമായിരുന്നു. അന്നത്തെ നിന്ദിക്കരുതെന്നും ഉപേക്ഷിക്കരുതെന്നും ഉപനിഷത്തില്‍ പറയുന്നു. ഇത്തരം മഹത്തത്വങ്ങളാണ് ആചാരങ്ങളായി പഴമക്കാര്‍ നമുക്കു തന്നത്.

ഒരു നേരത്തെ വിശപ്പടക്കാന്‍ പോലുമില്ലാത്ത ആയിരങ്ങള്‍ നമുക്കു ചുറ്റും ജീവിക്കുമ്പോള്‍, അന്നം പാഴാക്കരുത് എന്ന ഉപനിഷത് സന്ദേശം ഇന്ന് ഏറെ പ്രസക്തമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News