Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കുട്ടികള്‍ക്ക് നല്‍കുന്ന ന്യൂട്രീഷന്‍ ഡ്രിങ്കായ പീഡിയാഷുവറില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി കണ്ടെത്തി.ഇതേതുടർന്ന് പീഡിയാഷുവര്‍ സംസ്ഥാനത്ത് വില്‍ക്കുന്നതിന് ഭക്ഷ്യസുരക്ഷ വിഭാഗം വിലക്കേര്‍പ്പെടുത്തി. പ്രശ്‌നം കണ്ടെത്തിയ ഒരു ബാച്ച് വില്‍ക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.ഉപയോഗിക്കാനാകാത്ത വിധം പ്രശ്‌നം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിരോധനം. എസ്എടി പേയിങ് കൗണ്ടറില്‍നിന്ന് വാങ്ങിയ പീഡിയാഷുവറിലാണ് പ്രശ്‌നം കണ്ടത്തെിയത്. തുടര്‍ച്ചയായി രണ്ടുതവണ വാങ്ങിയ പാക്കറ്റിലും ദുര്‍ഗന്ധം ഉണ്ടായതിനത്തെുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നല്‍കിയത്. തുടര്‍ന്നുള്ള പരിശോധനയിലും ബാക്കിയുണ്ടായിരുന്നവയിലും പ്രശ്‌നം കണ്ടെത്തുകയായിരുന്നു. അതിന് ശേഷം മൊത്തവിതരണക്കാരുടെ ഗോഡൗണിലത്തെിയും പരിശോധന നടത്തി.2014 സെപ്റ്റംബര്‍ ഒന്ന് നിര്‍മാണത്തീയതി രേഖപ്പെടുത്തിയ ‘44008 എംഎന്‍’ എന്ന ബാച്ചാണ് ഉപയോഗയോഗ്യമല്ലെന്ന് കണ്ടത്തെിയത്. തുടര്‍ന്ന് സംസ്ഥാനത്ത് വില്‍പനക്ക് വിതരണം ചെയ്ത ഈ ബാച്ചിലെ ഉല്‍പന്നങ്ങള്‍ മുഴുവന്‍ തിരിച്ചെടുക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കുകയായിരുന്നു. കൂടുതല്‍ പരിശോധനക്ക് സാമ്പ്‌ളുകള്‍ ശേഖരിച്ചിട്ടുണ്ട്.
Leave a Reply