Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:51 pm

Menu

Published on June 28, 2018 at 10:17 am

ചെക്ക്പോസ്റ്റുകളിലൂടെ ഇപ്പോഴും വിഷമത്സ്യം എത്തുന്നു

formalin-laced-fish-imorted-again

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മത്സ്യത്തിലെ ഫോര്‍മാലിന്‍ കണ്ടെത്താനുള്ള ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ചെക്പോസ്റ്റുകളിലെ പരിശോധന ഒരു ദിവസം കൊണ്ട് അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം ഫോര്‍മാലിന്‍ കലര്‍ന്ന പതിനായിരം കിലോ മത്സ്യം പിടികൂടിയ ആര്യങ്കാവ് ചെക്ക്പോസ്റ്റ് വഴി ഇന്നലെ രാത്രി ലോഡ്കണക്കിന് മത്സ്യം കേരളത്തിലേക്ക് എത്തി. കോട്ടയം, എറണാകുളം ജില്ലകളിലേക്കാണ് യാതൊരു സുരക്ഷാപരിശോധനയും കൂടാതെ മത്സ്യം എത്തിച്ചത്. ഇന്നലെ രാത്രി 5 മണിക്കൂര്‍ കൊണ്ട് എത്തിയത് 32 ലോഡ് മത്സ്യമാണ്. കടന്ന് പോയ വഴികളില്‍ എവിടെയും പരിശോധനയും ഉണ്ടായില്ല. പ്രധാനമായും തൂത്തുക്കൂടിയില്‍ നിന്നാണ് മത്സ്യത്തിന്റെ ലോഡ് എത്തുന്നത്.

മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിഷം കലര്‍ന്ന മീന്‍ വന്‍ തോതില്‍ സംസ്ഥാനത്തേക്ക് കടത്തുമ്പോള്‍ അതിര്‍ത്തി ജില്ലകളില്‍ പരിശോധന സംവിധാനങ്ങളില്ലെന്നതാണ് യാഥാര്‍ഥ്യം. അതിര്‍ത്തി കടന്ന് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിത്യേന കേരളത്തിലേക്കെത്തുന്ന വാളയാര്‍ ചെക്പോസ്റ്റില്‍ ലാബ് ഉള്‍പ്പെടെ യാതൊരു പരിശോധന സംവിധാനവും ഇല്ല. പരിശോധന നടത്തേണ്ട ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ജില്ലയില്‍ ആകെ ഉള്ളത് ഒമ്പത് ഉദ്യോഗസ്ഥര്‍ മാത്രമാണ്.

അയല്‍സംസ്ഥനങ്ങളില്‍ നിന്ന് വാളയാര്‍ കടന്നു നിത്യേന കേരളത്തിലേക്കെത്തുന്നത് പതിനായിരക്കണക്കിന് വാഹനങ്ങള്‍. കേരളത്തിലേക്കുള്ള മീനിന്റെ നല്ലൊരു ശതമാനവും എത്തുന്നതും ഇതുവഴിതന്നെ. പക്ഷെ യാതൊരു പരിശോധന സംവിധാനവുമില്ല. ആകെയുള്ള പരിശോധന ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെതാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത് രണ്ട് തവണ. രണ്ട് തവണയും ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ പിടിച്ചെടുത്തു. പക്ഷേ പരിശോധനകള്‍ക്ക് തുടര്‍ച്ചയില്ലാത്തതും ചെക്പോസ്റ്റില്‍ പരിശോധനാ ലാബില്ലാത്തതും വിഷമീന്‍ കടത്താന്‍ എളുപ്പമാവുന്നു.

Loading...

Leave a Reply

Your email address will not be published.

More News