Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രകൃതി വിരുദ്ധ ലൈംഗിക പീഡനാരോപണ വിദേയനായ മധ്യപ്രദേശ് മുന്‍ ധനമന്ത്രി രാഘവ്ജി അറസ്റ്റിലായി. രാഘവ്ജി ഫ്ലാറ്റിന്‍റെ വാതില്‍ പുറത്തുനിന്നു പൂട്ടി ഒളിച്ചിരിക്കുകയായിരുന്നെന്ന് ഭോപ്പാല്‍ ഐ.ജി. ഉപേന്ദ്ര ജെയ്ന്‍ പറഞ്ഞു.
രാഘവ്ജിയുടെ വീട്ടുവേലക്കാരന്‍ രാജ്കുമാര്‍ ഡാങ്കിയാണ് രണ്ടുദിവസം മുമ്പ് ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയത്. സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി മൂന്നരവര്‍ഷമായി രാഘവ്ജി തന്നെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് രാജ്കുമാറിന്‍റെ പരാതി. രാഘവ്ജിയുടെ പ്രവൃത്തി റെക്കോഡ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങളടങ്ങിയ 22 സി.ഡികള്‍ രാജ്കുമാര്‍ പോലീസില്‍ ഹാജരാക്കി. സി.ഡിയിലെ ദൃശ്യങ്ങള്‍ പുറത്തായതോടെ രാഘവ്ജി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. ബി.ജെ.പി. അദ്ദേഹത്തെ ഞായറാഴ്ച പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു.
Leave a Reply