Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:04 pm

Menu

Published on November 29, 2013 at 1:18 pm

ഹൃദയാഘാതം;വിനോദ് കാംബ്ലി ആസ്പത്രിയില്‍

former-india-cricketer-vinod-kambli-suffers-heart-attack

മുംബൈ:മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ഹൃദയാഘാതത്തെതുടര്‍ന്ന് മുംബൈയിലെ ലീലാവതി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.കാംബ്ലിയുടെ നില ആശങ്കാജനകമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.ബാന്ദ്രയിലേക്കുള്ള ഡ്രൈവിംഗിനിടെയാണ് കാംബ്ലിക്ക് നെഞ്ചുവേദന ഉണ്ടായത്.ഉടന്‍തന്നെ ലീലാവതി ആശുപത്രിയിലെത്തിക്കുകയായിരുന്നു.2012 ല്‍ കാംബ്ലി ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനായിരുന്നു.അന്ന് ഹൃദയത്തില്‍ രണ്ട് ബ്ലോക്ക് ഉണ്ടായിരുന്നത് നീക്കം ചെയ്തിരുന്നു.കളിയും സംഗീതവുമായി ജീവിതം ആഘോഷിക്കുന്ന കാംബ്ലി തന്റെ ചികിത്സയുടെ വിവരം അധികമാരേയും അറിയിച്ചിരുന്നില്ല.ആഞ്ചിയോപ്ലാസ്റ്റിക്ക് ശേഷം കുറേക്കാലം കാംബ്ലി പരിപൂര്‍ണ വിശ്രമത്തിലായിരുന്നു.കാംബ്ലിയുടെ ആരോഗ്യനിലയെക്കുറിച്ച് ആസ്പത്രി അധികൃതര്‍ ഇതുവരെ പ്രതികിരിച്ചിട്ടില്ല.ഇന്ത്യയ്ക്ക് വേണ്ടി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളുമാണ് വിനോദ് കാംബ്ലി കളിച്ചിട്ടുള്ളത്.സച്ചിന്‍ തെണ്ടുല്‍ക്കറും കാംബ്ലിയും 1988 ല്‍ ശാരദാശ്രം സ്‌കൂളിനു വേണ്ടി 664 റണ്‍സിന്റെ ലോക റെക്കോര്‍ഡ് കൂട്ടുകെട്ട് ഉയര്‍ത്തിയതോടെയാണ് ക്രിക്കറ്റിന്റെ മുന്‍നിരയിലേയ്ക്ക് ആനയിക്കപ്പെട്ടത്.സച്ചിന്റെ പ്രിയ സുഹൃത്ത് എന്നും സച്ചിനെക്കാള്‍ മികച്ച പ്രതിഭ എന്നും അറിയപ്പെട്ടിരുന്ന കാംബ്ലിയ്ക്ക് കരിയറില്‍ കാലിടറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.അലസവും അച്ചടക്കമില്ലാത്ത വ്യക്തിജീവിതമാണ് കാംബ്ലി നയിച്ചിരുന്നത്.ഇന്ത്യന്‍ ടീമില്‍ നിന്നും പലതവണ പുറത്തായ കാംബ്ലിയ്ക്ക് ഒന്‍പതു തവണ ടീമിലേയ്ക്ക് തിരിച്ചെത്താനും കഴിഞ്ഞു.എന്നാല്‍ തന്റെ പ്രതിഭയോട് നീതി പുലര്‍ത്താന്‍ കഴിയാത്ത കാംബ്ലിയുടെ ഇന്ത്യന്‍ ടീമിനു വേണ്ടിയുള്ള കളി 1995 ല്‍ അവസാനിച്ചു.2009 ല്‍ അന്താരാഷ്ട്ര മത്സര രംഗത്ത് നിന്നും 2011 ല്‍ ആഭ്യന്തര മത്സരങ്ങളില്‍ നിന്നും കാംബ്ലി വിരമിക്കല്‍ പ്രഖ്യാപിച്ചു.

Loading...

Leave a Reply

Your email address will not be published.

More News