Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബി.ജെ.പിയിലേക്ക്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായി ഗാംഗുലി വ്യാഴാഴ്ച ചര്‍ച്ചനടത്തിയതായും വൈകാതെ തന്നെ പാര്‍ട്ടി അംഗത്വം ഏറ്റെടുത്തേക്കുമെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗാംഗുലി ബിജെപിയുമായി ബന്ധപ്പെടുന്ന വാര്‍ത്ത പുറത്ത് വരുന്നത് ഇതാദ്യമായിട്ടല്ല. 2014 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗാംഗുലിയോട് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം ഒഴിവാകുകയായിരുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടാന്‍ ശക്തമായ നീക്കം നടത്തുന്ന ബി.ജെ.പി സ്വാധീനമുള്ള വ്യക്തിത്വങ്ങളെ പരമാവധി പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഇന്ത്യക്ക് വേണ്ടി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും കളിച്ചിട്ടുള്ള ഗാംഗുലി 2008ലാണ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.
Leave a Reply