Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:09 am

Menu

Published on May 14, 2015 at 3:36 pm

അലിഗഡ് സര്‍വ്വകലാശാലാ തെരഞ്ഞടുപ്പില്‍ മല്‍സരിച്ച ആദ്യ പെണ്‍കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

former-leader-of-amu-students-found-dead

ന്യൂഡല്‍ഹി: പ്രശസ്തമായ അലിഗഡ് സര്‍വ്വകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ പെണ്‍കുട്ടിയെന്ന ബഹുമതിക്ക് അർഹയായ അസ്മ ജാവേദിനെ മരിച്ച നിലയിൽ കണ്ടെത്തി. 28 കാരിയായ അസ്മ ജാവേദിനെ സ്വന്തം താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അഴുകിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം അഴുകിയ നിലയിലായിരുന്നു. വീട്ടില്‍ നിന്നും ദുര്‍ഗന്ധമുയരുന്നതായി അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. മൃതദേഹത്തിന് നാലോ അഞ്ചോ ദിവസം പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇവര്‍ തനിച്ചാണ് ഇവിടെ താമസിച്ചിരുന്നത്. ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് തെക്കേ അമേരിക്കയില്‍ പോയതായാണ് റിപ്പോര്‍ട്ട്. രണ്ടു വര്‍ഷം മുമ്പ് ഡോക്ടറേറ്റ് എടുത്ത അസ്മ ടീച്ചിങ് കോഴ്‌സിനു ചേരാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇത് കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. അസ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആരോപിക്കുന്നുണ്ട്. അസ്മയുടെ മൃതദേഹം കണ്ടെത്തിയ വീട് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നത് സംശയത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. അസ്മയുടെ ടാബ്ലെറ്റും പണവും കാണാതായിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News