Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 8:39 pm

Menu

Published on December 2, 2014 at 2:59 pm

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി എ.ആര്‍ ആന്തുലെ അന്തരിച്ചു

former-maharashtra-cm-ar-antulay-passes-away

മുംബൈ: മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ എ.ആര്‍. ആന്തുലെ (85) അന്തരിച്ചു. ഏതാനും നാളായി ചികിത്സയിലായിരുന്നു. 1929ല്‍ മഹാരാഷ്ട്രയിലെ കങ്കിഡിയില്‍ ഹാഫിസ് അബ്ദുള്‍ ഗഫൂറിന്റെയും സൊഹറാബിയുടെയും മകനായി ജനിച്ച ആന്തുലെ ബോംബെ യൂണിവേഴ്‌സിറ്റി, ലണ്ടനിലെ ലിങ്കണ്‍ ഇന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. 1962 മുതല്‍ 76 വരെ മഹാരാഷ്ട്ര നിയമസഭയില്‍ അംഗമായിരുന്നു. 1980 മുതല്‍ 82 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി.പിന്നീട് തന്റെ ഉടമസ്ഥതിലുള്ള ഒരു ട്രസ്റ്റിനുവേണ്ടി സാമ്പത്തിക ക്രമക്കേട് നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഒന്നാം യു.പി.എ. സര്‍ക്കാരില്‍ ന്യൂനപക്ഷവകുപ്പ് മന്ത്രിയായിരുന്നു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റയ്ഗഡ് മണ്ഡലത്തില്‍ ആനന്ദ് ഗീഥേയോട് പരാജയപ്പെട്ടതോടെ സജീവ രാഷ്ട്രീയ ഉപേക്ഷിച്ചു. 2008ല്‍ മുംബൈ ഭീകരാക്രമണത്തില്‍ അന്നത്തെ മഹാരാഷ്ട്ര എ.ടി.എസ്. തലവന്‍ ഹേമന്ത് കാര്‍ക്കറെ കൊല്ലപ്പെട്ടതിന് പിന്നില്‍ മാലേഗാവ് സ്‌ഫോടനവുമായി ബന്ധമുള്ളവരാണെന്ന് പറഞ്ഞ് ആന്തുലെ വിവാദം സൃഷ്ടിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കിയ ഈ വിവാദ പ്രസ്താവന അദ്ദേഹം പിന്നീട് പാര്‍ലമെന്റില്‍ നിഷേധിച്ചു.

Loading...

Leave a Reply

Your email address will not be published.

More News