Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 9:12 pm

Menu

Published on June 26, 2013 at 4:19 pm

മുന്‍ മന്ത്രി കെ നാരായണക്കുറുപ്പ് അന്തരിച്ചു

former-minister-k-narayana-kurup-dies

കോട്ടയം: മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന കെ. നാരായണക്കുറുപ്പ് അന്തരിച്ചു. 86 വയസായിരുന്നു. ബുധനാഴ്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളാണ്. കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജ് മകനാണ്. ലീല ദേവിയാണ് ഭാര്യ. ജയരാജിനെക്കൂടാതെ മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമുണ്ട്.

1927 ഒക്ടോബര്‍ 23ന് കറുകച്ചാലിലാണ് നാരായണ കുറുപ്പിന്‍്റെ ജനനം. ട്രാവന്‍കൂര്‍, മദ്രാസ്, ബോംബെ, പൂനെ എന്നീ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അഭിഭാഷക വൃത്തിയില്‍ ഏര്‍പ്പെട്ടു. പിന്നീട് അധ്യാപക രംഗത്തേക്ക് എത്തിയ നാരയണ കുറുപ്പ് എന്‍.എസ്.എസിന്‍്റെ നിരവധി കോളജുകളില്‍ ജോലിചെയ്തിട്ടുണ്ട്.
1991-96 കാലഘട്ടത്തില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റ് സെനറ്റ് അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം 23 വര്‍ഷക്കാലം കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

Loading...

Leave a Reply

Your email address will not be published.

More News