Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:07 am

Menu

Published on March 26, 2015 at 11:58 am

കല്‍ക്കരിപ്പാടം അഴിമതി കേസ് ; മന്‍മോഹന്‍സിങ് സുപ്രീംകോടതിയില്‍

former-pm-manmohan-singh-challenges-summons-in-coal-scam-case

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ ഹാജരാകാന്‍ വിചാരണ കോടതി സമന്‍സ് നല്‍കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്‍മോഹന്‍സിങ് സുപ്രീംകോടതിയില്‍ ഹര്‍ജി നൽകാനെത്തിയത്. ഹിന്‍ഡാല്‍കോ ചെയര്‍മാന്‍ കുമാരമംഗളം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി. പരാഖ് എന്നിവരും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ബിര്‍ള ഗ്രൂപ്പിന് കല്‍ക്കരിപ്പാടം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്തത്. കുറ്റകരമെന്ന് പറയാവുന്ന ഒരു നടപടിയും ചെയ്തിട്ടില്ലെന്ന് മന്‍മോഹന്‍ ചൂണ്ടിക്കാട്ടി.വിചാരണക്കോടതി പുറപ്പെടുവിച്ച സമൻസിൽ ഇവരോട് ഏപ്രില്‍ എട്ടിന് ഹാജരാകണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. നിയമപരമായി നിലനില്‍ക്കുന്നതല്ല സി.ബി.ഐ. കോടതി ജഡ്ജിയുടെ നടപടിയെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News